അച്ഛൻ കേരള പൊലീസ്, മകന്‍ കാനഡ പൊലീസ്; ആദ്യ മലയാളി

കേരള പൊലീസില്‍ എസ്.ഐ ആയ അച്ഛന്‍റെ  മകന്‍ കാനഡ പൊലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയ പാലിശേരി ചേരാമ്പിള്ളി സി.ടിഷൈജുവിന്റെയും സിപ്സിയുടെയും മകൻ ഷോൺ സി. ഷൈജു ക‍ഴിഞ്ഞദിവസമാണ് കാനഡയിൽ പൊലീസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റത്.

ഒന്റാരിയോ പ്രോവിൻസ് പൊലീസിലെ ആദ്യ മലയാളിയാണ് ഷോൺ. മുത്തച്ഛൻ തങ്കപ്പൻ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു.തുറവൂർ മാർ അഗസ്റ്റിൻ സ്കൂളിലെ ആദ്യ ബാച്ച് ഹയർ സെക്കൻഡറി വിദ്യാർഥിയായിരുന്നു ഷോൺ.

ALSO READ: നീതിയില്ലാതെ പിന്നോട്ടില്ല; ഗുസ്തി താരങ്ങൾ ഇന്ന് വീണ്ടും സമരം ആരംഭിക്കും

പ്ലസ്ടുവിനു ശേഷം കാനഡയിലേക്കു പോയി. 6 വർഷമായി കാനഡയിലാണു താമസം. എട്ടോളം പരീക്ഷകൾ വിജയിച്ചത് ഉൾപ്പെടെയുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് അവിടെ പൊലീസിൽ ചേർന്നത്. 6 മാസത്തെ പരിശീലനവും കഴിഞ്ഞ് കഴിഞ്ഞ ദിവസം ജോലിക്കു ചേർന്നു.

ഒന്റാരിയോ ബാക്രോസ്റ്റിലാണ് ആദ്യ നിയമനം. പിതാവ് ഷൈജു പൊലീസിൽ ജോലിക്കു കയറിയ ഇരുപത്തിനാലാം വയസ്സിൽ തന്നെ ഷോണിനും ജോലി കിട്ടിയെന്ന സമാനതയും ഉണ്ട്. ഷോണിന്റെ സഹോദരി മിലാഷ കാനഡയിൽ ബിഎസ്ഡബ്ല്യു വിദ്യാർഥിനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News