നാട് വയനാടിനൊപ്പം; മകന്റെ വിവാഹ ചടങ്ങുകൾക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്നും 50000 സിഎംഡിആർഎഫിലേക്ക് കൈമാറി

മകന്റെ വിവാഹചടങ്ങുകൾക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്നും 50000 സിഎംഡിആർഎഫിലേക്ക് കൈമാറി. പാലക്കാട്‌ യാക്കര എ കെ ജി നഗറിൽ സി മുരളീധരനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി തുക മന്ത്രി എം ബി രാജേഷിന് കൈമാറിയത്.

Also read:വയനാട് ഉരുള്‍പൊട്ടല്‍ ആറ് സ്‌കൂളുകളെ ബാധിച്ചു; ഏറ്റവും വലിയ നാശമുണ്ടായത് വെള്ളാര്‍മല ജിവിഎച്ച്എസ്എസ്സിന് : മന്ത്രി വി ശിവന്‍കുട്ടി

അതേസമയം, വയനാടിനെ നെഞ്ചോട് ചേർത്ത് പത്തനംതിട്ടയിലെ ഒരു കൂട്ടം അതിഥി തൊഴിലാളികൾ. പത്തനംതിട്ട കൈപ്പട്ടൂരിൽ മീൻ വില്പന ശാലയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

Also read:‘സിഎംഡിആർഎഫിലേക്ക് യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം നൽകും’; വി ഡി സതീശൻ

കൈപ്പട്ടൂർ റോഡിൽ ഇരുവശവുമുള്ള രണ്ട് കടകളിലായി ജോലിചെയ്യുന്ന 16 തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വേദന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News