സുരക്ഷയുറപ്പാക്കാൻ മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ച് ഒരു പിതാവ്, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മകൾക്ക് സുരക്ഷ ഉറപ്പാക്കാനായി അവളുടെ തലയിൽ സിസിടിവി സ്ഥാപിച്ചുകൊണ്ട് ഒരു പിതാവ്. പാക്കിസ്ഥാനിലാണ് സംഭവം. കറാച്ചിയിൽ അടുത്തിടെ നടന്ന ഒരു കൊലപാതകത്തെ തുടർന്ന് മകളുടെ സുരക്ഷയിൽ ആശങ്ക പടർന്ന പിതാവ് മകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി അവളുടെ തലയിൽ ഒരു സിസിടിവി ഘടിപ്പിക്കുകയായിരുന്നു. സംഭവം എക്സിൽ വൈറലായതോടെ ഒട്ടേറെപ്പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുകളുമായി എത്തിയിട്ടുള്ളത്. ‘നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിട്ടുള്ള വീഡിയോയിൽ പെൺകുട്ടിയോട് ആരാണ് തലയിൽ സിസിടിവി ഘടിപ്പിച്ചത് എന്നു ചോദിക്കുമ്പോൾ പെൺകുട്ടി തൻ്റെ പിതാവാണെന്നാണ് മറുപടി നൽകുന്നത്.

ALSO READ: അതിരുവിട്ട ഓണാഘോഷം; ഫറൂഖ്, കണ്ണൂർ കോളജ് വിദ്യാർഥികളുടെ പ്രവൃത്തിക്കെതിരെ ഹൈക്കോടതിയുടെ നടപടി, വാഹന ഉടമയ്ക്കും ഡ്രൈവർക്കും യാത്രക്കാർക്കുമെതിരെ കേസെടുക്കാൻ നിർദ്ദേശം

പിതാവ് തലയിൽ ക്യാമറ സ്ഥാപിക്കുമ്പോൾ അദ്ദേഹത്തോട് എതിർപ്പ് തോന്നിയിരുന്നോ എന്ന ചോദ്യത്തോട് പെൺകുട്ടി പ്രതികരിക്കുന്നത് ഇല്ലെന്നാണ്. തുടർന്ന് പിതാവ് തൻ്റെ സെക്യൂരിറ്റി ഗാർഡാണ്, തൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനുമായിട്ടാണ് ഈ പ്രവൃത്തി അദ്ദേഹം ചെയ്തിട്ടുള്ളതെന്നും പെൺകുട്ടി പറയുന്നു.  അതേസമയം, വീഡിയോയെ പരിഹസിച്ചും കളിയാക്കിയും ഒട്ടേറെ കമൻ്റുകളാണ് ആളുകൾ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തിട്ടുള്ളത്.  “ഇത്നാ ഡിജിറ്റൽ ഭി ൻഹി ഹോനാ ഥാ” (ഇനി ഡിജിറ്റൽ ആവേണ്ട ആവശ്യമില്ല), “SheCTV ക്യാമറ” എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News