13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവ്

ഇതര സംസ്ഥാനക്കാരിയായ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടാനച്ഛന് 83 വര്‍ഷം കഠിനതടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അസം സ്വദേശി ഇച്ചിപ്പുള്‍ ഇസ്ലാമിനാണ് പെരുമ്പാവൂര്‍ അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദിനേശ് എം പിള്ള ശിക്ഷ വിധിച്ചത്.

2021 ഓഗസ്റ്റില്‍ കുറുപ്പുംപടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയോടൊപ്പം പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തു വന്ന പ്രതി ഇവരോട് അടുപ്പം നടിച്ച് ഇവര്‍ക്കൊപ്പം താമസമാക്കി. പിന്നീട് മാതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Also Read : പാര്‍ലമെന്റിലെ പുകയാക്രമണം: പ്രതിപക്ഷത്തിന്റെ ആളുകളെന്ന് പറയിപ്പിക്കാന്‍ ക്രൂരമായി പീഡിപ്പിച്ചു, ഷോക്കടിപ്പിച്ചു; പ്രതികളുടെ മൊഴി പുറത്ത്

എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി എന്നും കുട്ടിയുടെ മൊഴിയില്‍ ഉണ്ട്. 2021 ഓഗസ്റ്റ് മാസത്തില്‍ അഞ്ചു തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണ് എന്ന കാര്യം വ്യക്തമായത്.

ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാവ് കമ്പനിയില്‍ ജോലിക്ക് പോകുമ്പോഴും, ജോലികഴിഞ്ഞ് വൈകി എത്തുന്ന സമയത്തും, ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് മടങ്ങുന്ന സമയത്തും ആണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ സിന്ധുവാണ് കോടതിയില്‍ ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News