കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം നടന്നത്. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്.

also read- ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; അച്ഛൻകോവിലാറ്റിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി

ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിമൂന്നും പത്തും ഏഴും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഏഴ് വയസുകാരിയുടെ നില അതീവഗുരുതരമാണ്. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി മൂന്നു പെണ്‍മക്കള്‍ക്കൊപ്പമായിരുന്നു ജോമോന്‍ താമസിച്ചിരുന്നത്.

also read- ജീപ്പ് കുഴിയില്‍ വീണു; ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ തെന്നി ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News