ഒന്നര വയസുള്ള മകളെ കൊന്ന് അച്ഛന്‍ പുഴയില്‍ വലിച്ചെറിഞ്ഞു

ഒന്നര വയസുള്ള മകളെ കൊന്ന് അച്ഛന്‍ പുഴയില്‍ വലിച്ചെറിഞ്ഞു. രാജസ്ഥാനില്‍ ദുംഗാര്‍പൂര്‍ ജില്ലയിലാണ് സംഭവം. തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കേസില്‍ കുഞ്ഞിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സീതയുടെ ഭര്‍ത്താവ് നരേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 11 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. മദ്യലഹരിയില്‍ നരേഷ് പതിവായി കുട്ടിയെ തല്ലാറുണ്ടെന്ന് സീത പരാതിയില്‍ പറഞ്ഞിരുന്നു. സംഭവ ദിവസം സീത ജോലിക്ക് പോയിരിക്കുകയായിരുന്നു. 3 പെണ്‍മക്കള്‍ക്കൊപ്പം നരേഷ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നരേഷിനെയും ഇളയ മകളെയും കാണാനില്ലായിരുന്നു എന്ന് സീത പറയുന്നു. ഒടുവിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News