പണം ആവശ്യപ്പെട്ട് നൽകിയില്ല; അമ്മയെ മർദ്ദിച്ച മകനെ അച്ഛൻ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു

പണം ആവശ്യപ്പെട്ട് നൽകാത്തതിന് അമ്മയെ മർദിച്ച യുവാവിനെ അച്ഛൻ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നു. ചിക്കബല്ലപുര വാണിഗരഹള്ളിയിൽ ആണ് സംഭവം. കെ.ജയറാമയ്യയാണ്(58) മകൻ അദ്രാഷയെ(28) കൊന്നതെന്ന് പൊലീസ് പറഞ്ഞു. പണം ചോദിച്ചപ്പോൾ കൈയിൽ ഇല്ല എന്ന് പറഞ്ഞ അമ്മയെ അദ്രാഷ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ രംഗം കണ്ട് വന്ന പിതാവ് മകനെ കൈകാര്യം ചെയ്യുകയായിരുന്നു. ബോധംകെട്ടു വീണ മകന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലുകയായിരുന്നു എന്ന് ദൊഡ്ഢബെലവങ്കല പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

also read; കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News