മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി; പിതാവിന് 14 വര്‍ഷം തടവ് ശിക്ഷ

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 14 വര്‍ഷത്തെ കഠിനതടവിന് വിധിച്ച് യുഎസിലെ കോടതി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 29കാരനായ സാമുവല്‍ വാര്‍നോക്കി സ്വന്തം കുഞ്ഞിനെ കൊലപ്പടുത്തിയത്. 2021 സെപ്തംബര്‍ 21നാണ് ഗുരുതരമായ പരിക്കുകളോടെ കുഞ്ഞിനെ അമേരിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 19ന് കുഞ്ഞ് മരിച്ചു.

ALSO READ:  ആറ്റിങ്ങലിലെ വോട്ടര്‍മാരെ അപമാനിച്ച അടൂര്‍ പ്രകാശ് മാപ്പ് പറയണം: എല്‍ ഡി എഫ്

പരിശോധനയില്‍ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി വ്യക്തമായിരുന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടാണ് കുഞ്ഞിന് പരിക്കേറ്റതെന്ന് മനസിലായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

ALSO READ:  കെജ്‌രിവാളിന് ജാമ്യമില്ല?; 10 ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടേക്കും

കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് പിതാവ് കുഞ്ഞിനരികില്‍ തനിച്ചായിരുന്നു. സാമുവല്‍ വാര്‍നോക്ക് കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം, മിയയുടെ അമ്മ ജാസ്മിന്‍ വാര്‍നോക്കിന് കോടതി കമ്മ്യൂണിറ്റ് ഓര്‍ഡറിനും പുനരധിവാസത്തിനും വിധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News