ചിക്കന്‍കറി മുഴുവന്‍ കഴിച്ചുതീര്‍ത്തു; അച്ഛന്‍ മകനെ വിറകിനടിച്ചു കൊന്നു

അച്ഛന്‍ മകനെ വിറകിനടിച്ചു കൊന്നു. ചിക്കന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലെ ഗട്ടിഗാറില്‍ അച്ഛന്‍ മകനെ വിറകിനടിച്ചു കൊന്നത്. 32 വയസുകാരനായ ശിവറാം ആണ് മരിച്ചത്. സംഭവത്തില്‍ പിതാവ് ഷീണയെ സുബ്രമണ്യ പൊലീസ് അറസ്റ്റ് ചെയ്തു.

ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഷീണ കഴിഞ്ഞിരുന്നത്. വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയപ്പോള്‍ ഷീണ പുറത്തു പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോഴാണ് കറി മുഴുവന്‍ മകന്‍ കഴിച്ചുതീര്‍ത്ത വിവരം അച്ഛന്‍ അറിഞ്ഞത്. തനിക്ക് തരാതെ മകന്‍ കറി മുഴുവന്‍ കഴിച്ചെന്ന് ആരോപിച്ച് ഷീണ മകനോട് വഴക്കുണ്ടാക്കുകയായിരുന്നു.

തുടര്‍ന്ന് വഴക്ക് കയ്യാങ്കളിയിലെത്തുകയായിരുന്നു. പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് ശിവറാമിന്റെ തലക്കടിക്കുകയായിരുന്നു. ശിവറാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയായ അച്ഛനെ സംഭവസ്ഥലത്തുവെച്ച് തന്നെ  അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News