അച്ഛനും അമ്മയും സഹോദരനും ചേര്‍ന്ന് പോക്‌സോ കേസില്‍ കുടുക്കി, പ്രതി നിരപരാധി എന്ന് കണ്ടെത്തി

കുലശേഖരം KKP നഗറില്‍ രാജേഷ് R നായര്‍ എന്ന 32 വയസ്സുകാരനെ സ്വന്തം അച്ഛന്‍ രാജനും അമ്മ പ്രേമകുമാരി സഹോദരന്‍ രതീഷ് സഹോദരന്റെ ഭാര്യ ജിവേദിനി എന്നിവര്‍ ചേര്‍ന്നു ബന്ധുവായ കുട്ടിയെ ഉപയോഗപ്പെടുത്തി പോക്‌സോ കേസില്‍ കുടുക്കി ജയിലില്‍ അടച്ചു. ഭാര്യാ ഭര്‍ത്താക്കന്മാരായ ജിവേദിനിയും രതീഷുമാണു ഇതില്‍ മുഖ്യ പങ്കു വഹിച്ചതും.

24/11/2021 ലാണ് കേസിനാസ്പദമായ സംഭവം, തുടര്‍ന്ന് നടത്തിയ നിയമ പോരാട്ടത്തിലാണ് 20/5/23 നു രാജേഷ് നിരപരാധി ആണെന്ന് കണ്ടെത്തി ബഹുമാനപെട്ട തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ ) വിധി വന്നത്. സ്വന്തം അച്ഛന്റെ സഹോദരിയായ ജയകുമാരിയുടെ വീടും വസ്തുവും കൈക്കലാക്കാനാണ് കേസ് കെട്ടിച്ചമച്ചത്. ജയകുമാരിയുടെ വളര്‍ത്തു പുത്രനാണ് രാജേഷ്. ജയകുമാരി തന്റെ വീടും സ്ഥലവും വളര്‍ത്തു പുത്രനായ രാജേഷിനു കൊടുക്കുന്നതില്‍ രാജേഷിന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് വക വൈയ്ക്കാത്തതു കൊണ്ടാണ് ഇപ്രകാരം പോക്‌സോ നിയമങ്ങള്‍ വളച്ചൊടിച്ചു ഒരു കള്ളകേസ് കൊടുത്തത്. വീട്ടു ജോലികള്‍ ചെയ്തു ജീവിക്കുന്ന ജയകുമാരി ഇപ്പോള്‍ ജീവനില്‍ പേടിച്ച് മറ്റു ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്. സ്വന്തം അധ്വാനത്തില്‍ നിര്‍മിച്ച തന്റെ പേരിലുള്ള വീട് രാജനും പ്രേമകുമാരിയും കൈയേറിയിരിക്കുകയാണ്. കുട്ടിയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് കാരണം കൂട്ടികൊണ്ട് പോകാന്‍ കുട്ടിയുടെ മാതാ പിതാക്കള്‍ തയ്യാറായതും എന്നാല്‍ രതീഷ് അത് അനുവദിക്കാതെ ഭീഷണി പെടുത്തുന്നതയും ആരോപണം നിലവില്‍ ഉണ്ട്. വീടും സ്ഥലവും രതീഷിന്റെ പേരില്‍ എഴുതി നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാം എന്നു പറഞ്ഞു അമ്മയായ പ്രേമകുമാരിയും ഭര്‍ത്താവും ജയകുമാരിയെയും മറ്റു ബന്ധുക്കളെയും സമീപിച്ചിരുന്നുവെങ്കിലും ഇത് വഴങ്ങാതെ ധീരമായ നിയമ പോരാട്ടം നടത്തിയാണ് സത്യം പുറത്തു കൊണ്ടുവന്നത്. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് കുഞ്ചലുമൂട് എസ്. എം. നൗഫി, അഡ്വക്കേറ്റ് കൊടുങ്ങാനൂര്‍ ജി. പി. ജയകൃഷ്ണന്‍ എന്നിവര്‍ ഹാജരായി.

കേസില്‍ തുടക്കം മുതലേ ദുരുഹത

വട്ടിയൂര്‍കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ വകുപ്പുകള്‍ ഉള്ള ഈ കേസില്‍ തുടക്കം മുതല്‍ തന്നെ ദുരൂഹത നിറഞ്ഞതായിരുന്നു. നേരത്തെ രതീഷും ഭാര്യയും അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ ജയകുമാരിയെ കയ്യേറ്റം ചെയ്തിരുന്നു, ഈ പരാതിയില്‍ വട്ടിയൂര്‍കാവ് പോലീസ് രതീഷിനെയും ഭാര്യ ജിവേദിനിയെയും ജയകുമാരിയുടെ വീട്ടില്‍ വരുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഇതു വകവയ്ക്കാതെ നിരന്തരം ജയകുമാരിയുടെ വീട്ടില്‍ എത്തി ഇവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. തുടര്‍ന്നുള്ള ഗൂഢാലോചനയിലാണ് ഇത്തരത്തില്‍ ഒരു പോക്‌സോ കെണി ഒരുങ്ങിയതും.

തന്റെ വളര്‍ത്തു പുത്രനെതിരെ കളവായിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതില്‍ സത്യസന്തമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ജയകുമാരി സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്‍കിയിരുന്നു. അഭിഭാഷകരായ എസ്. എം. നൗഫിയുടെയും ജൂനിയര്‍ അഭിഭാഷകനായ ജി. പി. ജയകൃഷ്ണന്റെയും സമയോചിതമായ ഇടപെടലാണ് ഈ കേസില്‍ വഴിതിരിവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration