അഞ്ചു പെണ്‍മക്കളുടെ പിതാവ്, ആറാമത്തെ കുഞ്ഞിന്റെ ലിംഗമറിയാന്‍ പൂര്‍ണഗര്‍ഭിണിയുടെ വയറുകീറി; ഒടുവില്‍ യുപി സ്വദേശിക്ക് ജീവപര്യന്തം

കുഞ്ഞിന്റെ ലിംഗമറിയാന്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറിയ കുടലടകം പുറത്തുവന്ന സംഭവത്തില്‍ പ്രതി പന്നാലാലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.

2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. ബദുവ സിവില്‍ ലൈന്‍സ് സ്വദേശിയാണ് ഭാര്യ അനിതയെ ആക്രമിച്ചത്. വിവാഹിതരായി 22 വര്‍ഷമായവരാണ് ഇരുവരും. അതിനിടയില്‍ ജനിച്ച കുട്ടികളെല്ലാം പെണ്‍കുട്ടികളായിരുന്നു. പന്നാ ലാലിന് ആണ്‍കുട്ടികളെയായിരുന്നു ഇഷ്ടം. ഇതിന്റെ പേരില്‍ ഇരുവരും സ്ഥിരം വഴക്കുമിട്ടിരുന്നു.

ALSO READ:  സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല

അനിത എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് വീണ്ടും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത്. ഇതോടെ ഇയാളുടെ ആക്രമണം ഭയന്ന് യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മുറുകെ പിടിച്ച് വെട്ടിക്കത്തി കൊണ്ട് വയര്‍ കീറി, അനിതയുടെ കുടലുമാല സഹിതം പുറത്തുവന്നു. വേദനിച്ച് അലറി കരഞ്ഞുകൊണ്ട് സമീപം കട നടത്തുന്ന സഹോദരന്റടുത്തേക്കാണ് അനിത രക്ഷയ്ക്കായി ഓടി എത്തിയത്. അപ്പോഴേക്കും ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഇത് ആണ്‍കുഞ്ഞായിരുന്നു.

ALSO READ: വെറും രുചി മാത്രമല്ല; അറിയാം കറുവപ്പട്ടയുടെ ഗുണങ്ങൾ…!

ഒടുവില്‍ കേസ് കോടതിയിലെത്തിയപ്പോള്‍ സഹോദരന്മാരുമായുള്ള സ്വത്തുതര്‍ക്കത്തിനിടയില്‍  അനിത സ്വയം മുറിവേല്‍പ്പിച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാഞ്ഞ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News