ജെസ്ന തിരോധാനക്കേസ്; രണ്ടുപേരെ സംശയം, ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ട്; തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന് ജസ്‌നയുടെ പിതാവ്

ജെസ്ന തിരോധാനക്കേസില്‍ പ്രതികരണവുമായി ജസ്‌നയുടെ പിതാവ്. രണ്ടു പേരെയാണ് സംശയിക്കുന്നതെന്നും തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും ജെസ്‌നയുടെ പിതാവ് പറഞ്ഞു. നേരത്തെ നടത്തിയ അന്വേഷണത്തില്‍ സിബിഐക്ക് വീഴ്ച ഇല്ലെന്നും കോടതിവിധിയില്‍ നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

താന്‍ നല്‍കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം വഴിതെറ്റിക്കാന്‍ പല ഘട്ടത്തിലും ശ്രമം ഉണ്ടായി എന്ന് പറഞ്ഞ് ജസ്‌നയുടെ പിതാവ് തനിക്ക് ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ടെന്നും വെളിപ്പെടുത്തി.

കേസില്‍ തുടരന്വേഷണത്തിന് തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണ ഉത്തരവ്. ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സി ജെ എം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ജസ്ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു.

ജസ്‌ന എല്ലാ വ്യാഴാഴ്ചയും പോകാറുള്ള പ്രാര്‍ത്ഥന കേന്ദ്രത്തില്‍ വച്ചാണ് യുവാവിനെ പരിചയപ്പെട്ടത് എന്നാണ് പിതാവ് പറയുന്നത്. ഇത് ഉള്‍പ്പെടെയുള്ള തെളിവുകളാണ് മുദ്ര വച്ച കവറില്‍ ജെയിംസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആകാം എന്നതാണ് കോടതിയുടെ വിധി.

കേസില്‍ കൂടുതല്‍ തെളിവുകള്‍ ഇല്ല എന്ന സിബിഐ വാദവും തിരുവനന്തപുരം സി ജെ എം കോടതി നിരാകരിച്ചു. കോടതിവിധിയില്‍ സന്തോഷം ഉണ്ടെന്ന് ജസ്‌നയുടെ പിതാവ് ജോസഫ് പ്രതികരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാായത്. 2021 ഫെബ്രുവരിയില്‍ ആണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. തുടര്‍ന്ന് മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അവസാനിപ്പിച്ച കേസാണ് ഇപ്പോള്‍ ജസ്‌നയുടെ പിതാവിന്റെ പക്കലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിലേക്ക് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News