ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ്

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ 14 വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ്. ഭീഷണിപ്പെടുത്തിയപ്പൊഴാണ് മാപ്പ് പറയാമെന്ന് സമ്മതിച്ചതെന്നും ഇതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയതായും കുട്ടിയുടെ പിതാവ് കൈരളി ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജി ചന്ദ്രശേഖരന്റെ പോസ്റ്ററില്‍ ചാരി നിന്നുവെന്ന് ആരോപിച്ച് 14 വയസ്സുകാരന് ക്രൂരമര്‍ദ്ദനം നേരിട്ടത്

കുട്ടിക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ കുട്ടിയുടെ അച്ഛന്‍ ബിജെപി കാലടി ഏരിയാ വൈസ് പ്രസിഡന്റ് സതീശനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഒത്തുതീര്‍പ്പ് ആവുകയാണ് ഉണ്ടായത്. തങ്ങളെ വാര്‍ഡ് കൗണ്‍സിലറും പ്രാദേശിക നേതാക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ഇതെ തുടര്‍ന്ന് മാപ്പ് എഴുതി നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു എന്ന് കുട്ടിയുടെ അച്ഛന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയതായും മായാകൃഷ്ണന്‍ പറഞ്ഞു.

Also Read : ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി

കുട്ടിയുടെ വീട് സിഐടിയു സംസ്ഥാന പ്രസിഡണ്ട് കെ എസ് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു
ബൈറ്റ്

കൈരളി ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷനും കുട്ടിയുടെ വീട്ടില്‍ നേരിട്ട് എത്തിയിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുക്കയും, പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
നേരത്തെ ശബരി മല വിഷയത്തില്‍ എസ് ഐയെ മര്‍ദ്ദിച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ബി ജെ പി കാലടി ഏരിയ വൈസ് പ്രസിഡന്റ് സതീശന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News