മദ്യലഹരിയില്‍ പെണ്‍മക്കളെ തീകൊളുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

മദ്യലഹരിയില്‍  രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. 11, 9 വയസുള്ള രണ്ട് കുട്ടികളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.  കന്യാകുമാരി ജില്ലയിലെ ചുങ്കൻ കട രാജഗോപാൽ സ്ട്രീറ്റില്‍ താമസിക്കുന്ന നാഗരാജനാണ് ക്രൂരകൃത്യം നടത്തിയ ശേഷം ജീവനൊടുക്കിയത്.

കുട്ടികള്‍ക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആശാരി പള്ളം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് 2 കുട്ടികളും. ഇവരുടെ ആരോ​ഗ്യാവസ്ഥയെപ്പറ്റി ഒന്നും പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി പ്രശ്നമുണ്ടാക്കുന്ന ആളായിരുന്നു നാഗരാജൻ എന്ന് ഇരണിയൽ പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News