‘രണ്ട് എ പ്ലസ് മാത്രം, എങ്കിലും പൊരിവെയിലത്ത് മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്ന മകനെ, നിന്റെ നെറുകയിൽ ഒരുമ്മ; കുറിപ്പ് വൈറൽ

എ പ്ലസിനെക്കാൾ മകന്റെ സഹജീവികളോടുള്ള സ്നേഹത്തിനും അവന്റെ ജീവിത ശൈലിക്കും വിലകൊടുക്കുന്ന ഒരു പിതാവിൻ്റെ ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിനും, ഭക്ഷണത്തിൽ നിന്ന് ഒരോഹരി പൂച്ചകൾക്ക് മാറ്റിവെക്കുന്നതിനും ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു എന്നാണ് മുഹമ്മദ് അബ്ബാസ് എന്ന ഐഡിയിൽ നിന്നെഴുതിയ കുറിപ്പ്.

വായിക്കാം കുറിപ്പിന്റെ പൂർണരൂപം

ALSO READ: ‘വർഷങ്ങൾക്ക് മുൻപ്’ മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട്

ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും കഴിച്ച പാത്രങ്ങൾ കഴുകുകയും സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്. ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്, നന്നായിട്ട് പന്തു കളിക്കുന്നതിന്, ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു. ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News