പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; അച്ഛനും മകനും അറസ്റ്റിൽ

തിരുവനന്തപുരത്ത് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ അച്ഛനും മകനും അറസ്റ്റിൽ. സന്തോഷ്‌ കുമാർ, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിൽ നിന്ന് മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നടൻ കൊല്ലം തുളസിയെ 20 ലക്ഷം രൂപ തട്ടിച്ച കേസിലാണ് അറസ്റ്റ്.

Also Read: ‘വിദേശ രാജ്യങ്ങളിലേതിന് സമാനമായ അത്ഭുതകരമായ കാഴ്ചയാണ് ഫറോഖ് പഴയ പാലത്തിലേത്’: എം കെ മുനീര്‍ എം എല്‍ എ

രണ്ട് വർഷമായി ഇവർ ഒളിവിലായിരുന്നു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ശ്രീകാര്യം, ഫോർട്ട്, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ്. ഇവർക്ക് പിന്നിൽ മറ്റ് കണ്ണികളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Also Read: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News