14കാരിയെ പീഡിപ്പിച്ച പിതാവിനും മകനും 20 വര്‍ഷം ജയില്‍

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും 20 വര്‍ഷം ജയില്‍ ശിക്ഷ. മണിപ്പാല്‍ ദാവണ്‍ഗരെ സ്വദേശി കെ. ശിവശങ്കര്‍ (58), മകന്‍ സചിന്‍ (28) എന്നിവരെയാണ് ഉഡുപ്പി പോക്‌സോ പ്രത്യേക കോടതി ശിക്ഷിച്ചത്.

Also Read- കാസര്‍കോട് തെരുവുനായ ആക്രമണം; മധ്യവയസ്‌കന്‍റെ കീഴ്ചുണ്ട് കടിച്ചു പറിച്ചു

പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാവും താമസിക്കുന്ന വീടിന്റെ മറ്റൊരു ഭാഗത്താണ് പ്രതികള്‍ വാടകക്ക് താമസിച്ചിരുന്നത്. കൊവിഡ് കാലത്ത് മാതാവ് ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചത്. 2020 ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലായിരുന്നു ക്രൂരത. പെണ്‍കുട്ടി വിവരം അയല്‍ക്കാരിയോട് പറയുകയും അവര്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ശിശു സുരക്ഷാ ഓഫീസര്‍ വനിത പൊലീസില്‍ പരാതി നല്‍കി.

Also Read- ‘ഉടുപ്പില്‍ മുഴുവന്‍ വേറെ മണമാണോ?, ഭാര്യയ്ക്ക് പോലുമില്ലാത്ത കുശുമ്പ്’; മണംപിടിച്ച് പിണങ്ങിയ ‘കുവി’

കേസിലെ 22 സാക്ഷികളില്‍ 15 പേരെ വിസ്തരിച്ചു. തടവ് കൂടാതെ 30,000 രൂപ പിഴയും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവുമായി അതിജീവിതക്ക് നല്‍കാന്‍ വിധിച്ച കോടതി, തുക പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമാക്കാനും നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News