മകന്റെ ബൈക്ക് മോഷ്ടിച്ച്, മകന്റെ ഭാര്യയുമായി ഒളിച്ചോടി പിതാവ്

മകന്റെ ബൈക്ക് മോഷ്ടിച്ച് മകന്റെ ഭാര്യയുമായി ഒളിച്ചോടി പിതാവ്. രാജസ്ഥാനിലെ സദര്‍ പൊലീസ് സ്റ്റേഷന് സമീപം സിലോര്‍ ഗ്രാമത്തിലാണ് സംഭവം. പവന്‍ വൈരാഗി എന്ന യുവാവാണ് പിതാവ് രമേഷ് വൈരാഗിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. തന്റെ ഭാര്യയോടൊപ്പം പിതാവ് വീടുവിട്ടുപോയതറിഞ്ഞ മകനാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ഭാര്യയുമായി ഒളിച്ചോടാന്‍ വേണ്ടി പിതാവ് തന്റെ ബൈക്കും മോഷ്ടിച്ചു എന്നും യുവാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

READ ALSO:ആകാശവാണി മുന്‍ സീനിയര്‍ അനൗണ്‍സര്‍ പി കെ തുളസീ ബായി അന്തരിച്ചു

ഭാര്യ ഒരു പാവമാണെന്നും പിതാവ് അവളെ പറഞ്ഞ് പ്രണയത്തില്‍ വീഴ്ത്തുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള ഒരു മകളും ഉണ്ട്. അച്ഛന്‍ നേരത്തെയും ഇങ്ങനെയുള്ള പ്രവൃത്തികളൊക്കെ ചെയ്തിരുന്നുവെന്നും യുവാവ് പരാതിയില്‍ പറയുന്നു. രമേഷ് നേരത്തെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മകന്‍ ആരോപിച്ചു. അതേസമയം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് സദര്‍ സ്റ്റേഷന്‍ ഓഫീസര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.

READ ALSO:മുട്ടന്‍ കാളയെ മുന്നിലിരുത്തി ഒരു ബൈക്ക് യാത്ര; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News