19 -കാരനായ പിതാവ് മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി

കുഞ്ഞുങ്ങളോട് പലപ്പോഴും കാണിക്കുന്ന ക്രൂരതകൾ ഞെട്ടിപ്പിക്കുന്നതാണ്. 19 -കാരനായ പിതാവ് തന്‍റെ മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഫോക്സ് ന്യൂസാണ് ഇത് റിപ്പോർട്ട് ചെയ്തത്. വിർജീനിയയിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്‍റെ റിപ്പോർട്ടുകൾ പുറത്തുവന്നത്.

റിച്ച്‌ലാൻഡ് റോഡിന് സമീപത്തെ ഒരു വീട്ടിൽ നിന്നും സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള സന്ദേശം സ്റ്റാഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസിലേക്ക് മെഡിക്കൽ എമർജൻസി സന്ദേശം ലഭിചു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത് നിലത്ത് അനക്കമില്ലാതെ കിടക്കുന്ന ഒരു പിഞ്ചു കുഞ്ഞിനെയാണ്. ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. സ്റ്റാഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവിച്ചു.

also read: മലയാളത്തിൻറെ മഹോത്സവ രാവിൽ അമ്മത്തൊട്ടിലിൽ പെൺകുരുന്ന്; പേര് “കേരളീയ”

തുടർന്ന് നടന്ന പരിശോധനയിൽ കുഞ്ഞ് ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുഞ്ഞിന്‍റെ മരണം ഒരു കൊലപാതകമാണെന്നും മെഡിക്കൽ എക്സാമിനർ കണ്ടെത്തി.ശേഷം പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മരണത്തിന് കാരണക്കാരൻ കുട്ടിയുടെ അച്ഛൻ തന്നെ ആണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഒടുവില്‍ കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അച്ഛനായ ഡാളസ് ബൗളിംഗ് എന്ന 19 -കാരനെ ഡിക്റ്റടിവുകൾ അറസ്റ്റ് ചെയ്തു.

also read: തുടർച്ചയായ ഇടിവിനുശേഷം സ്വർണവിലയിൽ വർധന

കൊലപാതകം, ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു. സ്റ്റാഫോർഡ് കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ അംഗമാണ് ബൗളിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News