ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകൻ്റെ ഐപിഎൽ പ്രകടനത്തെ ചൊല്ലി ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ തർക്കങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. സച്ചിൻ്റെ മകൻ എന്ന നിലയില്‍ വലിയ പരിഗണന അര്‍ജുന് ലഭിക്കുന്നുവെന്നും ഇതിനൊത്ത പ്രകടനം താരം നടത്തുന്നില്ല എന്ന വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഇതിനിടയിൽ മറ്റ് ചില ഇതിഹാസ താരങ്ങളുടെ മക്കളും ഇത്തരത്തിൽ മോശം പ്രകടനം നടത്തിയിട്ടുണ്ട് എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പലരും ദേശീയ ക്രിക്കറ്റ് ടീമിലേക്കെത്തിയപ്പോള്‍ ചിലരുടെ കരിയര്‍ ആഭ്യന്തര ക്രിക്കറ്റില്‍ത്തന്നെ അവസാനിച്ചു. ഇതിഹാസങ്ങളായ പിതാക്കൻമാരുടെ പേരുകളഞ്ഞ മക്കളാണ് ഇവരെന്നും വിമർശകർ. അവർ ചൂണ്ടിക്കാട്ടുന്ന ,അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ മക്കളെന്ന നിലയില്‍ പേരെടുക്കുകയും മോശം പ്രകടനം നടത്തി നിരാശപ്പെടുത്തുകയും ചെയ്ത മക്കൾ ഇവരൊക്കെയാണ്.
രോഹൻ ഗവാസ്കർ
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളായ സുനില്‍ ഗവാസ്‌കറിന്റെ മകനാണ് രോഹന്‍ ഗവാസ്‌കർ. സണ്ണിയെന്ന് സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന ഗവാസ്കറാണ് ടെസ്റ്റില്‍ 10000 റണ്‍സടിച്ചു ആദ്യ താരം. 34 ടെസ്റ്റ് സെഞ്ച്വറിയുള്‍പ്പെടെ 13000ലധികം റണ്‍സുമായാണ് സുനില്‍ ഗവാസ്‌കര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ രോഹന്‍ ഗവാസ്‌കര്‍ക്ക് മികവുകാട്ടാനായില്ല.ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ രോഹനായെങ്കിലും ഇന്ത്യക്കായി 11 ഏകദിനം കളിച്ച് താരത്തിന്റെ കരിയര്‍ അവസാനിക്കുകയായിരുന്നു. അവതാരകനെന്ന നിലയിലും കമന്റേറ്ററെന്ന നിലയിലും രോഹന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
റിച്ചാർഡ് ഹട്ടൻ
പ്രശസ്ത ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സര്‍ ലെന്‍ ഹട്ടന്റെ മകനാണ് റിച്ചാര്‍ഡ്. ലെന്‍ 1950കളില്‍ ഇംഗ്ലണ്ടിന്റെ പ്രധാന താരമായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ 364 റണ്‍സ് നേടിയ ലെന്നിന്റെ ഇന്നിംഗ്സ് എന്നെന്നും ഓര്‍മിക്കപ്പെടുന്നതാണ്. എന്നാൽ അദ്ദേഹത്തിന്റെ മകനായ റിച്ചാര്‍ഡിന് ഈ മികവുകാട്ടാനായില്ല. വെറും 5 ടെസ്റ്റ് മാത്രം കളിച്ച് റിച്ചാര്‍ഡിന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു.
മാലി റിച്ചാര്‍ഡ്‌സ്
സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ മകനാണ് മാലി റിച്ചാര്‍ഡ്‌സ്. അച്ഛന്റെ പിന്‍ഗാമിയാവുമെന്ന് വിന്‍ഡീസ് ആരാധകര്‍ പ്രതീക്ഷിച്ച താരമാണ് മാലി. ആന്റിഗ്വെയ്ക്കായി അണ്ടര്‍19 ക്രിക്കറ്റില്‍ 319 റണ്‍സടിച്ച താരം പ്രതീക്ഷ നല്‍കിയെങ്കിലും ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കാതെ നിരാശപ്പെടുത്തി.
സ്റ്റുവര്‍ട്ട് ബിന്നി
നിലവില്‍ ബിസിസി ഐ പ്രസിഡന്റായ മുൻ ഇന്ത്യൻ ഓള്‍റൗണ്ടറായിരുന്ന റോജര്‍ ബിന്നിയുടെ മകനാണ് സ്റ്റുവർട്ട്. 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു റോജർ. എന്നാൽ പേസ് ഓള്‍റൗണ്ടറായ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചെങ്കിലും സ്ഥിരയില്ലാത്ത പ്രകടനം കരിയറിൽ തിരിച്ചടിയായി. കളിക്കാന്‍ സാധിക്കാതെ പോയി.
ആറ് ടെസ്റ്റില്‍ നിന്ന് 194 റണ്‍സും 3 വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 230 റണ്‍സും 20 വിക്കറ്റും മൂന്ന് ടി20യില്‍ നിന്ന് 35 റണ്‍സും 1 വിക്കറ്റുമാണ് നേടിയത്. ഏകദിനത്തില്‍ 4 റണ്‍സ് വിട്ടുകൊടുത്ത് ബിന്നി ആറ് വിക്കറ്റ് വീഴ്ത്തിയത് ഏകദിനത്തിലെ ഇന്ത്യക്കാരന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്. ഇപ്പോള്‍ അവതാരകനെന്ന നിലയില്‍ സ്റ്റുവര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here