‘നന്നായി പന്തുകളിക്കുന്നതിനും എന്റെ മകനായി പിറന്നതിനും നന്ദി’: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്റെ മകനെ ചേർത്ത് പിടിച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിജയത്തിന്റെയും എ പ്ലസുകളുടെയും പിന്നാലെയോടുന്ന കുട്ടികളുടെയും അവരെ ഓടിക്കുന്ന മാതാപിതാക്കളുടെയും കാലത്ത് തന്റെ മകനായി പിറന്നതിൽ മകനോട് നന്ദി പറഞ്ഞ് ഒരച്ഛൻ. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്റെ മകനെ ചേർത്തുപിടിക്കുന്നു എന്ന് പറഞ്ഞ് മുഹമ്മദ് അബ്ബാസ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. കുറിപ്പിൽ നന്നയി പന്തുകളിക്കുന്നതിനും, തന്റെ അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിനും മകനായ മുഹമ്മദ് ഹാഷിമിന് അബ്ബാസ് നന്ദി പറയുന്നു. ജയപരാജയങ്ങൾക്കതീതമായി മനുഷ്യത്വത്തിന്‌ വില നൽകുന്ന ഒരു അച്ഛന്റെയും മകന്റെയും ദൃഢബന്ധമാണ് കുറിപ്പിൽ വരച്ചിടുന്നത്.

Also Read: ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തി; ബിജെപി എംപി യുടെ മകനെതിരെ പരാതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഫുൾ എ പ്ലസ് ഒന്നുമില്ല.
രണ്ട് എ പ്ലസ് ,
ബാക്കി എ യും ,
ബി യും .
ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.
അന്നത്തിൽ
ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,
ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് ,
സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും
മുറ്റമടിക്കുകയും ചെയ്യുന്നതിന് .
ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക്
ഒരോഹരി കൊടുക്കുന്നതിന് ,
ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ,
നന്നായിട്ട് പന്തു കളിക്കുന്നതിന് ,
ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു.
ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ,ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു.
ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ
മുഹമ്മദ് ഹാഷിമിൻ്റെ
ഉപ്പ ,
അബ്ബാസ്.

Also Read: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News