നിക്കാഹിന് ശേഷം ക്ഷേത്ര ദർശനം; ഫാത്തിമ ഭൂട്ടോയിക്ക് എതിരെ വിമർശനവുമായി ഇസ്ലാമിസ്റ്റുകൾ

നിക്കാഹിന് ശേഷം ക്ഷേത്രദർശനം നടത്തിയ പാകിസ്താന്റെ മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ ചെറുമകളും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഫാത്തിമാ ഭൂട്ടോയിക്ക് എതിരെ വിമർശനവുമായി ഇസ്ലാമിസ്റ്റുകൾ. നിക്കാഹിന് ശേഷം ഫാത്തിമാ ഭൂട്ടോയും അമേരിക്കൻ പൗരനും ക്രിസ്ത്യൻ മതവിശ്വാസിയുമായ ഭർത്താവ് ഗ്രഹാം ജിബ്രാനുമൊത്ത് കറാച്ചിയിലെ പുരാതന ശിവ ക്ഷേത്രമാണ് ഇരുവരും സന്ദർശിച്ചത്. ഇതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫാത്തിമക്കൊപ്പം സഹോദരൻ സുൽഫിക്കർ അലി ഭൂട്ടോ ക്ഷേത്രദർശനത്തിനെത്തിയിരുന്നു. ഇരുവരും ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഇസ്ലാമിസ്റ്റുകൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഫാത്തിമക്കെതിരെ ഭീഷണിയും ചിലർ മുഴക്കുന്നുണ്ട്. മുസ്ലീമായ നിനക്ക് കാഫിറുകളുടെ ക്ഷേത്രത്തിൽ എന്ത് കാര്യം എന്നാണ് വിമർശകർ ചോദിക്കുന്നത്. എന്നാൽ ചിത്രത്തിന് പിന്തുണയുമാകും ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ കാണാൻ മനോഹരമാണ് എന്നും മനോഹരം എന്നുമാണ് ഫാത്തിമയെ അനുകൂലിക്കുന്നവർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News