വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ല; നിഖില വിമലിനെതിരെ ഫാത്തിമ തഹലിയ

നടി നിഖില വിമൽ നടത്തിയ പരാമർശത്തിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങൾക്കിടയിൽ സ്ത്രീകളെ അടുക്കള ഭാ​ഗത്ത് ഭക്ഷണം കഴിക്കാൻ ഇരുത്തുന്നതിനെതിരെ ആണ് നിഖില വിമൽ പരാമർശം നടത്തിയത്. വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ലെന്നായിരുന്നു ഫാത്തിമ തഹലിയയുടെ മറുപടി.

നിഖില സംസാരിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് എന്നും ഇത്തരം രീതികൾ എല്ലായിടത്തും നിലവിലുണ്ട് എന്നുമാണ് ഫാത്തിമ തഹലിയ പറഞ്ഞത്. സ്ത്രീകളെ ഭക്ഷണം കഴി‍ക്കാൻ അടുക്കളപ്പുറത്തിരുത്തുന്ന രീതി വിശ്വാസത്തിന്റെ പുറത്തുള്ള വേർതിരിവാണ്. വിവേചനം ആണ് നടക്കുന്നതെങ്കിൽ ഭക്ഷണത്തിലും അത് കാണണം. ഇവിടെ പുരുഷന് നൽകുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകൾക്കും നൽകുന്നത്. സൗകര്യത്തിന് അനുസരിച്ചായിരിക്കും സ്ത്രീകൾക്ക് അടുക്കള ഭാ​ഗത്ത് ഭക്ഷണം നൽകുന്നതെന്നും ഫാത്തിമ തഹലിയ പ്രതികരിച്ചു. അതോടൊപ്പം മലബാറിൽ മാത്രമാണ് ഇത്തരം വേർതിരിവ് നടക്കുന്നതെന്നാണ് നിഖിലയുടെ പരാമർശം. അത് തെറ്റാണ്, കേരളത്തിന് അകത്തും പുറത്തും ഈ രീതി നിലവിലുണ്ടെന്നും ഫാത്തിമ തഹലിയ പറഞ്ഞു. കൂടിച്ചേരലുകൾ ഒഴിവാക്കുന്ന രീതി തന്നെ മുസ്ലിം വിശ്വാസത്തിനിടയിലുണ്ട് എന്നും ഫാത്തിമ തഹലിയ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News