ലോകത്തിലെ ഏറ്റവും ഭാരമേറിയ പൂച്ച വിട പറഞ്ഞു

fat cat Kroshik died

ലോകത്തിലെ ഏറ്റവും വലിയ തടിയന്‍ പൂച്ച എന്ന വിശേഷണം സ്വന്തമാക്കിയിരുന്ന പൂച്ച ‘ക്രോഷിക്’ ഫാറ്റ് ക്യാംപില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്. റഷ്യന്‍ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയ ഈ പൂച്ചയുടെ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബിസ്കറ്റ്, സൂപ്പ് എന്നിവയെല്ലാം പതിവായി കഴിച്ച് 17കിലോഗ്രാം ഭാരമാണ് ഈ പൂച്ചക്കുണ്ടായിരുന്നത്. പിന്നീസ് സ്പെഷ്യലൈസ്ഡ് വെറ്റിനറി സെന്‍ററിലെ പരിചരണത്തോടെ 7 പൗണ്ടോളം ഭാരം കുറഞ്ഞിരുന്നു. അമിത ഭാരം കാരണം നടക്കാന്‍ പോലും സാധിക്കാത്ത നിലയിലായിരുന്നു ക്രോഷിക്ക്. പെട്ടെന്നുണ്ടായ ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പൂച്ച ചത്തത്. ശനിയാഴ്ചയായിരുന്നു സംഭവം.

ALSO READ; ‘ഞങ്ങളുടെ ഹീറോ, നിന്റെ ധൈര്യം ഒരിക്കലും മറക്കില്ല’; ഭീകരര്‍ക്കെതിരായ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച സൈനിക നായ ഫാന്റത്തിന് വിട

അന്തരാവയവങ്ങളില്‍ ട്യൂമറുകള്‍ ഉണ്ടായിരുന്നതായി പൂച്ചയെ പരിശോധിച്ച വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇത് ആദ്യം സ്കാനിങ്ങുകളിലൂടെയും മറ്റും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ ട്യൂമറുകളാണ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമായത്. അതിന് മുന്‍പ് ക്രോഷിക്കിന് ശ്വാസസംബന്ധമായ ബുദ്ധിമുട്ട് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൂച്ചയെ സംരക്ഷിച്ചിരുന്ന ഷെല്‍റ്റര്‍ ഉടമ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News