ഇന്ന് നമുക്കിടയില്‍ ഏറെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗമാണ് ഫാറ്റി ലിവര്‍. ഇത്
അപകടകരമല്ലെന്ന് തോന്നുമെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. യാതൊരു സൂചനകളോ ലക്ഷണങ്ങളോ ഇല്ലാതെ ഗുരുതരമാകുന്ന രോഗാവസ്ഥയാണിത്. ആദ്യഘട്ടത്തില്‍ രോഗം തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും. അതേസമയം നമ്മുടെ ജീവീത ശൈലിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, വളരെ നാളായി പിന്തുടരുന്ന ശീലങ്ങള്‍ എന്നിവ ഫാറ്റി ലിവറിന് കാരണമാകും. അത്തരത്തിലുള്ള ചില ശീലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
ALSO READ: പന്തളം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു
ഉദാസീനമായ ജീവിത ശൈലി
ജോലി സ്ഥലത്തായാലും വീട്ടിലായാലും കൂടുതല്‍ സമയം ഇരുന്ന് ചെലവഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘനേരം ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദീഭവിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് കൊഴുപ്പിനെ ഫലപ്രദമായി വിഘടിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തും.ഇത് കാലക്രമേണ കരള്‍ തകരാറിലാക്കും.
ഫാസ്റ്റ് ഫുഡ് അമിതമായി കഴിക്കുന്നത്.
ആഴ്ച്ചയില്‍ ഒരിക്കല്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡുകള്‍ സ്ഥിരമായി കഴിക്കുന്നത് അത്ര നല്ല കാര്യമല്ല. കൊഴുപ്പ്, പഞ്ചസാര, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഫാസ്റ്റ് ഫുഡില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ആയാസപ്പെടുത്തുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യും.
അമിത മദ്യപാനം
സ്ഥിരമായുള്ള മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. ആല്‍ക്കഹോളിനെ മദ്യം മെറ്റബൊളൈസ് ചെയ്യും. അമിയമായ ഉപഭോഗം അതിന്റെ സംസ്‌ക്കരണ ശേഷിയെ മറികടക്കുകയും ഇതിലൂടെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാവും. ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥയിലേക്ക് ആയിരിക്കും ഇത് നിങ്ങളെ കൊണ്ടെത്തിക്കുക.
ALSO READ: ട്രംപിന് തോല്‍ക്കുമെന്നുള്ള ഭയം, അമേരിക്ക പുതിയ അധ്യായത്തിനായി തയാറെടുക്കുന്നു: ഒബാമ
വ്യായാമത്തിന്റെ അഭാവം
ഭക്ഷണക്രമം മാത്രമല്ല, വ്യായാമത്തിന്റെ അഭാവവും ഫാറ്റി ലിവറിന് കാരണമാകും. പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കും. ഇത് കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിനും കാരണമാവും.
രാത്രി വൈകി ഭക്ഷണം കഴിക്കുന്ന പതിവ്
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയയെ കാര്യമായി ബാധിക്കും. മാത്രമല്ല രാത്രി വൈകി കഴിക്കുന്ന ഭക്ഷണം കൊഴുപ്പായി അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇത് ഫാറ്റി ലിവറിലേക്ക് ആവും നയിക്കുക .അതിനാല്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന പതിവ് ഉടന്‍ ഒഴിവാക്കണം. രാത്രി എട്ട് മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കാന്‍ കഴിവതും ശ്രമിക്കണം. ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങുന്ന ശീലവും ഒഴിവാക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here