‘ഇ ഡി വന്നാൽ പിന്നെ ബിജെപിയിൽ ചേരുകയെ നിവർത്തിയുള്ളു’: പത്മജയുടെ പേജിൽ തന്നെ പോസ്റ്റ് ചെയ്ത് പേജ് അഡ്മിൻ

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജക്ക് ‘പണി കൊടുത്ത്’ ഫേസ്ബുക്ക് പേജ് അഡ്മിൻ. പത്മജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്താണ് പേജ് അഡ്മിൻ പണി കൊടുത്ത്. “ഇ ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളു. അത്രയേ ഞാനും ചെയ്തുള്ളു” എന്നാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്തത്.

Also Read: പത്മജ ബിജെപിയിൽ ചേർന്നത് ദൗർഭാഗ്യകരമെന്ന് ചെന്നിത്തല

അല്പസമയത്തിനകം പത്മജയുടെ നിർദേശപ്രകാരം പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. പത്മജയെ പരിഹസിച്ച് നിരവധി കമന്റുകളും പോസ്റ്റിനു താഴെ വന്നിരുന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയായിരുന്നു പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുളള പ്രകാശ് ജാവദേക്കറിന്റെ വസതിയിലെത്തിയ പത്മജ അദ്ദേഹത്തിന്റെ വാഹനത്തിലായിരുന്നു ബിജെപി കാര്യാലയത്തിലെത്തിയത്. പൂച്ചെണ്ടും താമരചിഹ്നം പതിപ്പിച്ച ഷാളും അണിയിച്ച് പത്മജയെ നേതാക്കള്‍ സ്വീകരിച്ചു.

Also Read: ഇനി വല്ലവരും ബിജെപിയിൽ പോകാതെ കോൺഗ്രസിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മതിയായവില കിട്ടാത്തത്കൊണ്ട് മാത്രമാണ്: കെ ടി ജലീൽ എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration