ഗോഡ്സെ അനുകൂല പരാമർശം; പ്രൊഫ. ഷൈജ ആണ്ടവനോട് എൻ ഐ ടി വിശദീകരണം തേടി

ഗോഡ്സെ അനുകൂല പരാമർശത്തിൽ പ്രൊഫ. ഷൈജ ആണ്ടവനോട് എൻ ഐ ടി വിശദീകരണം തേടി. കാലിക്കറ്റ് എൻ ഐ ടി ഡയറക്ടറാണ് വിശദീകരണം തേടിയത്.

Also read:‘അനിയത്തിപ്രാവിന് ശേഷം വീട്ടിലെത്തിയ പ്രേമലേഖനങ്ങൾ തുറന്നു നോക്കുന്ന ചാക്കോച്ചൻ’, ഓൾഡ് ഈസ് ഗോൾഡ്; ചിത്രം വൈറൽ

അതേസമയം, അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ് ഐ നല്‍കിയ പരാതിയിലാണ് ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. അധ്യാപികയെ പുറത്താക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പുസ്തകം വായിച്ചതില്‍ നിന്നുള്ള അഭിപ്രായമാണ് താന്‍ പങ്കുവെച്ചതെന്നാണ് അധ്യാപികയുടെ വാദം.

Also read:ഉയര്‍ന്ന വില്‍പ്പന; റെക്കോര്‍ഡ് നേട്ടവുമായി ഹ്യുണ്ടായ്

ഐ പി സി 153 വകുപ്പ് ചുമത്തി സമൂഹത്തില്‍ വിദ്വേശ പ്രചരണം നടത്തി ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസറാണ് ഷൈജ ആണ്ടവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News