‘ആന്റണി ബ്ലിങ്കൻ ഗോ ബാക്ക്’; എസ്‌എഫ്‌ഐയുടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയെ പ്രശംസിച്ച് ഫസല്‍ ഗഫൂര്‍ : വീഡിയോ

സിപിഐഎം കോ‍ഴിക്കോട് സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയിയില്‍ എസ്‌എഫ്‌ഐയെ പ്രശംസിച്ച് എം.ഇ.എസ് മേധാവി ഡോ. ഫസല്‍ ഗഫൂര്‍. ‘ആന്റണി ബ്ലിങ്കൻ ഗോ ബാക്ക്’ എന്ന പ്ലക്കാര്‍ഡുമായി എസ്‌എഫ്‌ഐ നടത്തിയ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയെ എടുത്തുപറഞ്ഞാണ് ഫസല്‍ ഗഫൂര്‍ പ്രകീര്‍ത്തിച്ചത്. റാലി കണ്ടപ്പോള്‍ ആദ്യം കരുതിയത് മുസ്‌ലിം സംഘടനയാണെന്നും പിന്നീട് എസ്‌.എഫ്‌.ഐയാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്‌ഭുതം ഉളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു; അപ്രതീക്ഷിത ആഘാതത്തില്‍ രണ്ടു മരണം

‘മലപ്പുറം ജില്ലയിലൂടെ സഞ്ചരിക്കവെ എടപ്പാളില്‍വച്ച്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനെതിരായ മുദ്രാവാക്യവുമായി കുട്ടികൾ നീങ്ങുന്നത് കണ്ടു. ആദ്യം കരുതിയത് മുസ്‌ലിം സംഘടനകളിലെ ആളുകളാണെന്നാണ്. എന്നാല്‍, പിന്നീടാണ് മനസിലായത് എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണെന്ന്. ഇത് ഞാന്‍ വെറുതെ പറയുന്നതല്ല, വേണമെങ്കില്‍ അന്വേഷിക്കാം’- ഫസല്‍ ഗഫൂര്‍ സിപിഐഎം വേദിയില്‍ പറഞ്ഞു.

ALSO READ: വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപോകുമോ എന്ന പേടി വേണ്ട; ചൈനയിൽ ഹൈവേയ്ക്ക് മുകളിൽ ലേസർ ഷോ

കേരളത്തിൻ്റെ ഇടതുമനസ് എന്നും ഉയർത്തിപ്പിടിച്ച സാർവദേശീയ കാഴ്‌ചപ്പാടാണ് പലസ്‌തീനോടുള്ള ഐക്യപ്പെടല്‍. ഈ ആശയം പിന്തുടര്‍ന്നതിനാണ് ഇടത് വിദ്യാര്‍ഥി സംഘടനയ്‌ക്ക് ഫസല്‍ ഗഫൂറിന്‍റെ അനുമോദനം. പലസ്‌തീനെതിരായി ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് സിപിഐഎം കോ‍ഴിക്കോടുവച്ച് ഇന്നലെ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചത്. അരലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News