മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ? മോഹൻലാലിൻ്റെ ചോദ്യത്തിന് ഫാസിൽ നൽകിയ മറുപടി

മലയാള സിനിമാ പ്രേക്ഷകർ ഇന്നും മടുപ്പില്ലാതെ കണ്ടുകൊണ്ടിരിക്കുന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ്‌ മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങിയ അഭിനേതാക്കളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒരു ക്ലാസിക് ചിത്രമായിട്ടാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന മോഹൻലാലിൻ്റെ ചോദ്യത്തിന് ഫാസിൽ പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്.

ALSO READ: സൂപ്പര്‍ സ്റ്റാര്‍ഡത്തിന് പിറകെ പോകാതെ സൂര്യ നല്ല കഥകൾ തെരഞ്ഞെടുത്തു, ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ: ദുൽഖർ സൽമാൻ

ഒരു അവാര്‍ഡ് ഷോയില്‍ വച്ചാണ് മോഹൻലാൽ ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച് സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാര്‍ഡ് നല്‍കിയതിന് ശേഷമാണ് മോഹൻലാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചത്. എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാല്‍ സംവിധായകൻ ഫാസിലിനോട് ആ ചോദ്യം ചോദിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഫാസിൽ ലാലിന് മറുപടിയും നൽകി.

ALSO READ: ‘എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് അന്ന് ഞാൻ പറഞ്ഞു’, ആദ്യത്തെ പാലിയേറ്റീവ് കെയർ സൊസൈറ്റി ഉണ്ടായതിനെക്കുറിച്ച് മമ്മൂട്ടി

‘ചെയ്‌ത്‌ ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്‍താല്‍ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകള്‍ ഉപയോഗിച്ച് നോക്കാം. ഡി- ഏജിംഗ് ടെക്‍നോളജിയില്‍ 30 വര്‍ഷം പിന്നോട്ട് പോകണം’, മോഹൻലാലിൻറെ ചോദ്യത്തിന് ഫാസിൽ മറുപടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here