‘പറയാത്ത കാര്യം തലയിൽ ഇടുന്നത് ദുരുദ്ദേശം’; പത്രവാർത്തയ്ക്കെതിരെ മന്ത്രി എം.ബി രാജേഷ്

M B RAJESH

വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയ സംഭവത്തിൽ മന്ത്രി  എം ബി രാജേഷിന്റെതെന്ന പേരിൽ പ്രചരിച്ച പ്രതികരണം വ്യാജം. എംബി രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മാധ്യമങ്ങളെ ബഹിഷ്കരിക്കണമെന്നും അവർ മുഖ്യശത്രുക്കളാണെന്നുമുള്ള അഭിപ്രായത്തോട് വിയോജിക്കാതെ മന്ത്രി എന്നാണതിന്റെ കാതൽ. ഈ ദുർവ്യാഖ്യാനം എല്ലാ അതിരുകളും കടന്നുപോയി. മാധ്യമങ്ങളോട് ശക്തമായ വിയോജിപ്പുണ്ട്, വിട്ടുവീഴ്ചയില്ലാത്ത വിമർശനവുമുണ്ട്. ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് അത് എന്ന് ഞാൻ കരുതുന്നുമുണ്ട്. എന്നാൽ മാധ്യമ ബഹിഷ്കരണം, മുഖ്യശത്രു എന്നീ വിശേഷണങ്ങളും മാധ്യമങ്ങളെക്കുറിച്ച് അതിൽ പറഞ്ഞ മറ്റു കാര്യങ്ങളും തന്റെ തലയിൽ ഇടരുത് എന്ന് അദ്ദേഹം കുറിച്ചു.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ(16.09.24) വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് എന്റേത് എന്ന നിലയിൽ കൈരളി, മനോരമ എന്നിവയുടെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച കാര്യം ഞാൻ കാണുന്നത് വൈകുന്നേരത്തോടെയാണ്. ഞാൻ എഴുതാത്ത ആ പോസ്റ്റ് കണ്ട് ഞെട്ടി. പോസ്റ്റിന്റെ യഥാർഥ ഉടമ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തി. സുഹൃത്തായ ദീപക് പച്ചയാണതെന്നും മനസിലായി. അത് കൈരളിയും മനോരമയും പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും ബോധ്യമായി.
മനോരമ ലേഖകൻ വിളിച്ചപ്പോൾ എന്റേതല്ലാത്ത പോസ്റ്റ് എന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെടുന്നത് സ്വീകാര്യമല്ല എന്നു പറഞ്ഞു. കൂട്ടത്തിൽ വയനാട് കണക്കുകളെക്കുറിച്ച് അതിൽ വിശദീകരിച്ച വസ്തുതകളോടുള്ള വിയോജിപ്പുകൊണ്ടല്ല, എന്റേതല്ലാത്ത പോസ്റ്റ് എന്റെ പേരിൽ വരുന്നതിലെ അനൌചിത്യം കൊണ്ടാണ് ഈ നിലപാട് എന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഇന്നത്തെ മനോരമ പത്രത്തിൽ പാലക്കാട് നിന്ന് വന്ന വാർത്ത നേർ വിപരീതമാണ്. മാധ്യമങ്ങളെ ബഹിഷ്കരിക്കണമെന്നും അവർ മുഖ്യശത്രുക്കളാണെന്നുമുള്ള അഭിപ്രായത്തോട് വിയോജിക്കാതെ മന്ത്രി എന്നാണതിന്റെ കാതൽ. ഈ ദുർവ്യാഖ്യാനം എല്ലാ അതിരുകളും കടന്നുപോയി. മാധ്യമങ്ങളോട് ശക്തമായ വിയോജിപ്പുണ്ട്, വിട്ടുവീഴ്ചയില്ലാത്ത വിമർശനവുമുണ്ട്. ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് അത് എന്ന് ഞാൻ കരുതുന്നുമുണ്ട്. എന്നാൽ മാധ്യമ ബഹിഷ്കരണം, മുഖ്യശത്രു എന്നീ വിശേഷണങ്ങളും മാധ്യമങ്ങളെക്കുറിച്ച് അതിൽ പറഞ്ഞ മറ്റു കാര്യങ്ങളും എന്റെ തലയിൽ ഇടരുത്. അങ്ങിനെ തലയിൽ ഇടുന്നത് ദുരുദ്ദേശത്തോടെയാണെന്ന് മാത്രമേ കാണാനാവൂ. ബഹിഷ്കരിക്കുന്നതിന് പകരം എതിർക്കുന്ന മാധ്യമങ്ങളുമായും നിരന്തരം engage ചെയ്യുക, അതിലൂടെ മാധ്യമ അനീതികളെ expose ചെയ്യുക , തെറ്റായ പ്രചാരണങ്ങളെ counter ചെയ്യുക എന്നതാണ് എന്റെ സമീപനം. കേവല വിരോധത്തിൽ അധിഷ്ഠിതമായ അരാഷ്ട്രീയവും അതിവൈകാരികവുമായ എതിർപ്പല്ല, വസ്തുനിഷ്ഠതയിലൂന്നിയ വിമർശനാത്മകതയാണ് മാധ്യമങ്ങളോട് പുലർത്താറുള്ളത് എന്നർത്ഥം. അതാകട്ടെ മാധ്യമങ്ങളുടെ വർഗസ്വഭാവത്തെക്കുറിച്ച് യാതൊരു വ്യാമോഹവും വെച്ചു പുലർത്താത്ത തികച്ചും രാഷ്ട്രീയമായ സമീപനവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News