ഇന്നും തുടരുന്ന സൗഹൃദം: ചെസ്സ് താരം ക്ലിൻ്റൺ പി നെറ്റോയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

MUHAMMED RIYAS

ലോകപ്രശസ്ത ചെസ്സ് ചാമ്പ്യൻ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കോഴിക്കോട് സ്വദേശി ക്ലിൻ്റൺ പി നെറ്റോയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇന്നും തുടരുന്ന സൗഹൃദം എന്ന തലക്കെട്ടോടെ അദ്ദേഹം കൂടിക്കാഴ്ചയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘സ്കൂൾ പഠന കാലത്ത് ഞങ്ങൾ ഒരുമിച്ചാണ് ചെസ്സ് മത്സര വേദികളിൽ ഉണ്ടായിരുന്നത്. അന്ന് വിശ്വനാഥ് ആനന്ദിനൊപ്പം ചെസ്സ് കളിക്കാൻ തിരഞ്ഞെടുത്ത അമ്പത് പേരിൽ ഞാനും ഉണ്ടായിരുന്നു. ഞാനും ക്ലിൻ്റണും ഒരുമിച്ച് എൻ്റെ വീട്ടിൽ നിന്നാണ് മത്സരത്തിന് പോയത്. ക്ലിൻ്റൺ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തി.’- മന്ത്രി മുഹമ്മദ് റിയാസ് കുറിച്ചു

മന്ത്രി മുഹമ്മദ് റിയാസിറിന്റെ ഫേസ്ബുക്ക് കുറിപ്പ്; പൂർണ്ണ രൂപം

ലോകപ്രശസ്ത ചെസ്സ് ചാമ്പ്യൻ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കോഴിക്കോട് സ്വദേശി ക്ലിൻ്റൺ പി നെറ്റോയെ ഒരു പരിപാടിയിൽ വെച്ചാണ് അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. സ്കൂൾ പഠന കാലത്ത് ഞങ്ങൾ ഒരുമിച്ചാണ് ചെസ്സ് മത്സര വേദികളിൽ ഉണ്ടായിരുന്നത്. അന്ന് വിശ്വനാഥ് ആനന്ദിനൊപ്പം ചെസ്സ് കളിക്കാൻ തിരഞ്ഞെടുത്ത അമ്പത് പേരിൽ ഞാനും ഉണ്ടായിരുന്നു. ഞാനും ക്ലിൻ്റണും ഒരുമിച്ച് എൻ്റെ വീട്ടിൽ നിന്നാണ് മത്സരത്തിന് പോയത്. ക്ലിൻ്റൺ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തി.
ഇന്നും തുടരുന്ന സൗഹൃദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News