ഉണ്ണിയാര്‍ച്ചയുടെ നാടാണ് വടകര ! ഒരു വടക്കന്‍ വീരഗാഥകൂടി പിറക്കാനിരിക്കുകയാണ്; ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി വൈറല്‍ എഫ്ബി പോസ്റ്റ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി ,സാധാരണക്കാരും രംഗത്തെത്തുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും ടീച്ചറമ്മയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിപ്പ, കോവിഡ് പ്രതിസന്ധികളെ കേരളവും കേരളത്തിന്റെ ആരോഗ്യരംഗവും നേരിട്ടത് അന്നത്തെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിലാണ്. ഇതിന് കേരളം നന്ദി പറഞ്ഞത്, അതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ശൈലജ ടീച്ചറെ കേരളം വിജയിപ്പിച്ചാണ്. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിക്കുന്ന ശൈലജ ടീച്ചര്‍ക്ക് ശക്തമായ ജനപിന്തുണയുണ്ടെന്ന് മനസിലാക്കിയ എതിരാളികള്‍ തരംതാഴ്ന്ന തരത്തിലുള്ള വ്യാജപ്രചരണമാണ് നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ALSO READ:  നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, സാക്ഷി മൊഴിയുടെ പകർപ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ആവശ്യം ഹൈക്കോടതി തള്ളി

ടീച്ചര്‍ക്കെതിരെ നടക്കുന്ന പ്രചരണത്തിന് കേരളം മറുപടി നല്‍കുമെന്ന് ഉറപ്പിച്ചു പറയുകയാണ് പത്മാവതി ഇപി. അമ്മമാരെ അവഹേളിക്കുന്ന, പെങ്ങന്മാരെ അപവാദം പറയുന്ന കൂടപ്പിറപ്പിനെ തെറി വിളിക്കുന്ന സകല വിവരദോഷികളെയും കേരളം നിശ്ചയമായും ശിക്ഷിക്കുക തന്നെ ചെയ്യും.നിപ്പയ്ക്കും കൊവിഡിനും തകര്‍ക്കാന്‍ പറ്റാത്ത മനോധൈര്യത്തെയും ഭരണ പാടവത്തെയുമാണ് ലോകം ടീച്ചറമ്മ എന്ന വിളിപ്പേര് നല്‍കി ആദരിച്ചത്, നാടാകെയും മാധ്യമങ്ങളും ലോകരാജ്യങ്ങളും വിദേശ വാര്‍ത്താ ഏജന്‍സികളും ഒരേ സ്വരത്തില്‍ വാഴ്ത്തിയ ആ അമ്മ മനസിനെ അന്ന് തന്നെ കൊവിഡ് റാണി, നിപ്പാ രാജകുമാരി എന്നൊക്കെ വിളിച്ച് ഒരു അട്ടം പരതി തൊണ്ട കീറിയിരുന്നു. ഇന്നിപ്പോള്‍ ആ അട്ടം പരതിയുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ മറ്റൊരു കൂട്ടര്‍ സൈബര്‍ ബുള്ളിയിങ്ങും മോര്‍ഫിങ്ങും പോലുള്ള കുറ്റ കൃത്യങ്ങളുമായി ടീച്ചര്‍ക്ക് നേരെ കുരച്ച് ചാടുകയാണെന്ന് അവര്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News