ഐഫോൺ 15 പ്രോ മോഡലുകളിൽ നിന്ന് ചില ഫീച്ചറുകൾ പകർത്താൻ സാംസങ് ഗാലക്സി എസ്24. പ്രീമിയം ലുക്ക് തരുന്ന ടൈറ്റാനിയം ചേസിസ് പുതിയ ഐഫോണുകളെ ഭാരം കുറഞ്ഞതാക്കുവാൻ സഹായിക്കുന്നുണ്ട്. അതുപോലെ സാംസങ്ങിന്റെ ഗാലക്സി എസ്24, എസ്24 പ്ലസ്, എസ്24 അൾട്രാ എന്നീ മോഡലുകളെല്ലാം കൂടുതൽ പ്രീമിയം അനുഭവത്തിനായി ടൈറ്റാനിയം ഫ്രെയിമുമായി വരുമെന്നാണ് റിപ്പോർട്ട്.
ALSO READ:കര്‍ണാടകയിലെ പടക്കക്കടയില്‍ തീപിടിത്തം; 12 പേര്‍ക്ക് ദാരുണാന്ത്യം
എസ്23 സീരീസ് പോലെ തന്നെയാകും പുതിയ പ്രീമിയം സാംസങ് ഫോണുകൾ. സാംസങ് തന്നെയാകും ടൈറ്റാനിയം ഫ്രെയിമുകൾ നിർമ്മിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. എസ്24 അൾട്രയുടെ ഫ്രെയിം തേർഡ് പാർട്ടി കമ്പനിയാകും നിർമിക്കുക. ടൈറ്റാനിയം തിരഞ്ഞെടുക്കുന്നത് ഗാലക്‌സി എസ് 24 ഫോണുകളുടെയും ഭാരം കുറച്ചേക്കും.
ALSO READ:ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു
ഇത്തവണ എല്ലാ സാംസങ് പ്രീമിയം ഫോണുകളും LTPO ഡിസ്പ്ലേയുമായിട്ടാകും വരിക. അൾട്രാ മോഡലിൽ മാത്രം നൽകിയിരുന്ന ഡിസ്‍പ്ലേ ഫീച്ചറാണിത്. കാമറാ വിഭാഗത്തിൽ എന്തെങ്കിലും അപ്ഗ്രേഡ് പ്രതീക്ഷിക്കാം. 2024 ജനുവരിയിലാകും ഫോൺ റിലീസ് ചെയ്യുകയെന്നും റിപ്പോർട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here