രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും ദോഷകരമായി ബാധിച്ച 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധന ദുരന്തത്തിന്റെ എട്ടാം വാര്‍ഷിക ദിനത്തില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രഭാഷണം സംഘടിപ്പിച്ചു.
‘പാളിപ്പോയ നോട്ടു നിരോധനം, ഉണരാനാകാതെ സമ്പദ്ഘടന’ എന്ന വിഷയത്തില്‍ സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറല്‍ സെക്രട്ടറി പിവി ജോസ് മുഖ്യ പ്രഭാഷണം നടത്തി. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാര്‍, ജോ. സെക്രട്ടറി എസ്ബിഎസ് പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ബെഫി ജില്ലാ പ്രസിഡന്റ് എസ് സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍ നിഷാന്ത് സ്വാഗതം ആശംസിച്ചു.
News Summary: The Bank Employees Federation of India organized a lecture on the eighth anniversary of the demonetization disaster of November 8, 2016, which adversely affected the country’s economy and people’s lives.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here