അക്കൗണ്ടുകളില്‍ അപ്രതീക്ഷിതമായി അധിക പണം എത്തിയതിന്‍റെ അമ്പരപ്പിലാണ് ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍. ഇക്കഴിഞ്ഞ ജനുവരി 31ാം തിയതി മുതലാണ് അക്കൗണ്ടുകളില്‍ പണം എത്തിയത്. നിക്ഷേപിച്ച തുകയ്‌ക്ക് പുറമെ പണം ശ്രദ്ധയില്‍പ്പെടുകയും തുക ക്രെഡിറ്റായതായി മെസേജ് ലഭിക്കുകയും ചെയ്‌തതോടെ നിരവധി പേരാണ് ബാങ്കുമായി ബന്ധപ്പെട്ടത്. ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയ മെയിന്‍റെനന്‍സ് ചാര്‍ജില്‍ യുപിഐ ഇടപാടുകളുടെ ഫീസും ചേര്‍ത്തിരുന്നു. യുപിഐ ഇടപാടുകൾക്ക് ഈടാക്കിയ ചാർജാണ് ഫെഡറല്‍ ബാങ്ക് തിരിച്ചുനല്‍കിയതെന്നാണ് വിവരം.
ALSO READ | സമ്പത്തിൽ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സക്കർബർഗ്
നിക്ഷേപിച്ച തുകയ്‌ക്ക് പുറമെ പണം വന്നത് ശ്രദ്ധയില്‍പ്പെടുകയും തുക ക്രെഡിറ്റായതായി മെസേജ് ലഭിക്കുകയും ചെയ്‌തതോടെ നിരവധി പേരാണ് ബാങ്കുമായി ബന്ധപ്പെട്ടത്. നിലവില്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് പണം തിരിച്ചുനല്‍കിയത്. മറ്റ് ബാങ്കുകള്‍ പണം തിരിച്ചുനല്‍കിയിട്ടില്ലെന്നാണ് വിവരം. എല്ലാ ത്രൈമസത്തിലും യുപിഐ ഇടപാടുകളുടെ നിശ്ചിത പരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കാറുണ്ട്. യുപിഐ ഇടപാടുകള്‍ ബാങ്ക് ഇടപാടുകളായി കണക്കാക്കുകയും അതിന് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യുന്നതായിരുന്നു ബാങ്കുകള്‍ ഇതുവരെ ചെയ്‌തിരുന്ന രീതി.
എന്നാല്‍, ഈ രീതി ഒഴിവാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയതോടെയാണ് ഫെഡറല്‍ ബാങ്ക് ഈ തീരുമാനം നടപ്പിലാക്കിയത്. ചെറിയ തുകയും ആയിരക്കണക്കിന് രൂപയും തിരികെ ലഭിച്ച നിരവധി ഉപയോക്താക്കളുണ്ട്. ആര്‍ബിഐ നിര്‍ദേശം, ഫെഡറല്‍ ബാങ്കിന് പിന്നാലെ മറ്റ് ബാങ്കുകളും വരും ദിവസങ്ങളില്‍ ഈ നിര്‍ദേശം നടപ്പിലാക്കുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here