സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനങ്ങള്‍ നല്‍കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ അനുമതി. സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനാണ് അനുമതി ലഭിച്ചത്. യുഎസിലെ മുന്‍നിര ടെലികോം കമ്പനിയായ ടി-മൊബൈലുമായി ചേര്‍ന്നാണ് സ്റ്റാര്‍ലിങ്ക് ഡയറക്ട് – ടു – സെല്‍ കവറേജ് നൽകുന്നത്.
ഹെലെന്‍ കൊടുങ്കാറ്റ് ദുരന്തം വിതച്ച നോര്‍ത്ത് കരൊലിനയില്‍ സേവനം എത്തിക്കാൻ വേണ്ടിയാണ് ഇപ്പോൾ എഫ്‌സിസി അനുമതി നൽകിയിരിക്കുന്നത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മേഖലയിലെ ടെലികോം നെറ്റ് വര്‍ക്കുകള്‍ തകരാറിലായ സാഹചര്യത്തിലാണ് പ്രത്യേക അനുമതി.
കൊടുങ്കാറ്റില്‍ നോര്‍ത്ത് കരൊലിനയിലെ 74 ശതമാനം ടവറുകളും തകരാറിരുന്നു. അടിയന്തര സന്ദേശങ്ങള്‍ ഫോണിലെത്തിക്കുന്നതിനായി നോര്‍ത്ത് കരൊലിനയിലെ എല്ലാ നെറ്റ്‌വർക്കുകളിലും ഉപഗ്രഹ കണക്ടിവിറ്റി ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്, സ്റ്റാര്‍ലിങ്ക് അറിയിച്ചു.
ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് മൊബൈല്‍ കണക്ടിവിറ്റി എത്തിക്കാനാകുന്നതോടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മൊബൈല്‍ ടവറുകളുടേയും മറ്റ് ടെലികോം ശൃംഖലയുടെയും പിന്തുണയില്ലാതെ നേരിട്ട് മൊബൈല്‍ ഫോണില്‍ നിന്ന് ഫോണ്‍ വിളിക്കാനും സന്ദേശങ്ങള്‍ കൈമാറാനും കഴിയും.
News summary; Federal Communications Commission approval for Starlink to provide direct-to-sell services
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here