വിപണി ഇനിയെങ്കിലും കുതിക്കുമോ; നിരക്ക് വീണ്ടും കുറച്ച് യുഎസ്

Federal Reserve

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് നിരക്കില്‍ കാല്‍ ശതമാനംകൂടി കുറവ് വരുത്തി. എന്നിട്ടും വിപണിയിൽ അതിന്റെ പ്രതിഫലനം ഉണ്ടായില്ല. വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നതാണ് യുഎസ് വിപണിക്ക് തിരച്ചടിയാകുന്നത് എന്നാൽ നിരക്കിളവിലനെ തുടർന്ന് നാസ്ദാക്ക് 1.5 ശതമാനംവരെ ഉയര്‍ന്നു.

നിരക്ക് കുറച്ചിട്ടും യുഎസിലെ കടപ്പത്ര ആദായം സ്ഥിരതയോടെ തുടരുകയാണ്. ട്രംപിന്റെ നയങ്ങള്‍ പണപ്പെരുപ്പം കൂട്ടാനിടയുണ്ടെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സൂചനകളാണ് കടപ്പത്ര വിപണിയില്‍നിന്ന് ലഭിക്കുന്നതും. പണപ്പെരുപ്പം ഇനിയും കൂടുകയാണെങ്കിൽ ഫെഡ് നിരക്ക് കുറയ്ക്കലിന്റെ പാതയില്‍ നിന്ന് പിന്മാറിയേക്കാം എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

Also Read: ഈ എടിഎമ്മിൽ കാർഡിട്ടാൽ കിട്ടുന്നത് കാശല്ല, ബിരിയാണി!

ഉപഭോഗം, കമ്പനികളുടെ വരുമാനം, വിദേശ നിക്ഷേപകരുടെ നീക്കം എന്നിവ ഇനി എങ്ങനെയാകുമെന്ന് വ്യക്തമായാലെ രാജ്യത്തെ ഓഹരി വിപണിയിലെ നിലവിലെത്തെ സാഹചര്യത്തില്‍നിന്ന് മാറ്റമുണ്ടാകൂ. രാജ്യത്തെ വിലക്കയറ്റ സൂചിക വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ഉടനെയൊരു നിരക്ക് കുറയ്ക്കലിന് റിസര്‍വ് ബാങ്ക് ഇനി തയ്യാറയേക്കില്ല. എന്നാൽ ഡിസംബറില്‍ കാല്‍ ശതമാനംകൂടി നിരക്കില്‍ ഇളവ് വരുത്തിയേക്കാമെന്നാണ് ബാര്‍ക്ലെയ്‌സിന്റെ അനുമാനം.

Also Read: ട്രംപ് ജയിച്ചതിന് പിന്നാലെ പണം വാരാൻ ഒരുങ്ങി ഇലോൺ മസ്ക്

അതേസമയം, 2025 കലണ്ടര്‍ വര്‍ഷത്തെ ആദ്യ പാദത്തിനിടെ കാല്‍ ശതമാനമെങ്കിലും നിരക്ക് കുറയക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 2025ല്‍ കാല്‍ ശതമാനം വീതമുള്ള രണ്ട് നിരക്ക് കുറയ്ക്കലിന് മാത്രമെ സാധ്യതയുള്ളൂവെന്നാണ് സാമ്പത്തിക വിദ​ഗ്ദർ വിലയിരുത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News