‘രാജ്യത്തെ മികച്ച അക്കാദമിക സംവിധാനമാണ് കേരളത്തിലെ സർവകലാശാലകളുടേത്’, ഞങ്ങൾ ടീച്ചർക്കൊപ്പം: എഫ് യു ടി എ

ഉന്നതവിദ്യാഭ്യാസ മന്ത്രിക്കൊപ്പമാണ് കേരളത്തിലെ സർവ്വകലാശാല അധ്യാപകരെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ്. ജനാധിപത്യപരമായ പ്രവർത്തനഘടനയുള്ള രാജ്യത്തെ മികച്ച അക്കാദമിക സംവിധാനമാണ് കേരളത്തിലെ സർവകലാശാലകളുടേതെന്നും, സാമൂഹ്യബോധം, സാംസ്കാരികമൂല്യം, മാനുഷികത, യുക്ത്യാധിഷ്ഠിത നിലപാടുകൾ തുടങ്ങിയ എല്ലാ മാനവികമൂല്ല്യങ്ങളും ജ്ഞാനോല്പാദന നിലവാരത്തോടൊപ്പം ഇന്നും കേരളത്തിലെ സർവ്വകലാശാലകളുടെ ഭാഗമാണെന്നും എഫ് യു ടി എയുടെ പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: ‘യാത്രയ്ക്കിടെ വാഹനാപകടം’, കണ്ടപാടെ പരിക്കേറ്റവരെയും കൊണ്ട് മന്ത്രി ഗണേഷ് കുമാർ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്ക്

‘അകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികൾ ഏറെയുണ്ട്. പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ട്, രാജ്യത്തെ പ്രധാന സർവ്വകലാശാലകളാക്കി കേരളത്തിലെ സർവ്വകലാശാലകളെ മാറ്റാനുമുള്ള വലിയ ഇടപെടലാണ് കേരള സർക്കാർ നടത്തിവരുന്നത്.അഭിമാനകരമായ ആ മഹത്തായ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആർ.ബിന്ദുടീച്ചറാണ്. ടീച്ചറിനെ അപമാനിക്കുന്നവർ വിജ്ഞാന വെളിച്ചത്തെ വല്ലാതെ ഭയക്കുന്നവരാണ്.അവർ ചരിത്രബോധം നഷ്ടപ്പെട്ടവരാണ്’, അസോസിയേഷൻ്റെ പ്രസ്‍താവനയിൽ പറഞ്ഞു.

ALSO READ: ഹൂഗ്ലിയിലെ നാലാം ക്ലാസുകാരന്റെ കൊലപാതകം; പിന്നിൽ സൈക്കോപാത്ത് ആകാം എന്ന് പൊലീസ്

ഫെബ്രു.19 ന് സർവ്വകലാശാല അധ്യാപകർ പ്രതീകാത്മകമായി വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ ബിന്ദുടീച്ചറിന്റേതാക്കി ഒപ്പം നിൽക്കുമെന്നും കേരളത്തിലെ എല്ലാ സർവ്വകലാശാലാ കാമ്പസുകളിലും ഐക്യദാർഢ്യയോഗങ്ങൾ സംഘടിപ്പിക്കുമെന്നും എഫ്.യു.ടി.എ പ്രസിഡൻറ് പ്രൊഫ.ചക്രപാണിയും ജനറൽസെക്രട്ടറി ഡോ.എസ്.നസീബും പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News