തമിഴ് സിനിമയില്‍ തമിഴ് അഭിനേതാക്കൾ മാത്രം മതിയെന്ന ഫെഫ്‌സിയുടെ പ്രസ്‍താവനക്കെതിരെ സിനിമാലോകത്ത് നിന്നും വൻ വിമർശനങ്ങളായിരുന്നു ഉയർന്നത്. ഇപ്പോഴിതാ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ തുടർ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫെഫ്‌സി. ഞങ്ങള്‍ പറഞ്ഞിട്ടുള്ളത് ദിവസ വേതനക്കാരുടെ കാര്യം മാത്രമാണ് എന്നാണ് ഫെഫ്‍സി ജനറല്‍ സെക്രട്ടറി പറഞ്ഞത്. ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കുന്നതിനെ സംഘടന എതിര്‍ക്കുന്നു എന്ന തരത്തിലാണ് ഇത് വാർത്തയായത്. എന്നാല്‍ താരങ്ങളുടെ കാര്യമല്ല തങ്ങള്‍ ഉദ്ദേശിച്ചതെന്നും അഭിനേതാക്കളെ വിലക്കാന്‍ തങ്ങളുടെ സംഘടനയ്ക്ക് അധികാരമില്ലെന്നും ഫെഫ്‍സി വ്യക്തമാക്കി.
ALSO READ: ഒന്നാമത് അജയ് ദേവ്ഗൺ ;ഒ ടി ടി യിലൂടെ താരങ്ങൾ നേടുന്ന വരുമാനം
മലയാളത്തില്‍ നിന്ന് അടക്കമുള്ള ഇതരഭാഷാ താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നാണ് ഫെഫ്സി പ്രസ്താവനയിലൂടെ അര്‍ഥമാക്കിയതെന്ന വിലയിരുത്തലില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംവിധായകന്‍ വിനയന്‍, നടന്‍ റിയാസ് ഖാന്‍ എന്നിവര്‍ മലയാള സിനിമയില്‍ നിന്ന് ഫെഫ്സിക്കെതിരെ രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. തെലുങ്ക് മേഖലയുടെ ഫെഫ്സി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
ALSO READ: തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ;നിരോധിച്ചാലും കയറി അഭിനയിക്കും;ഫെഫ്സിക്കെതിരെ റിയാസ്ഖാൻ
“അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് നടക്കുന്നത്. സിനിമയില്‍ 24 തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഞങ്ങളുടേത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് ആന്‍ഡ് ലൈറ്റ് എന്ന കമ്പനിയുമായി ദിവസവേതനക്കാരായ തൊഴിലാളികളുടെ കാര്യം സംബന്ധിച്ച് ഞങ്ങള്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഭൂരിഭാഗം തമിഴ് സിനിമകളും ഈ കമ്പനിയുടെ ലൈറ്റുകളും മറ്റ് ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നതിനാല്‍ ജോലികളില്‍ ഉള്‍പ്പെടുത്തേണ്ട തമിഴ് തൊഴിലാളികളുടെ കാര്യം ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഇതിനോട് സഹകരിച്ചിരുന്നില്ല. ഒരു വര്‍ഷത്തിനിപ്പുറവും മാറ്റമൊന്നും കാണാത്തതിനാല്‍ ലൈറ്റിംഗ് മേഖലയിലെ 2000 ല്‍ അധികം തൊഴിലാളികളുടെ ജീവിതമാര്‍ഗം സംരക്ഷിക്കാനായി ഞങ്ങള്‍ ഈ കമ്പനിയോട് നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു” മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കുകളൊന്നും തങ്ങള്‍ കല്‍പ്പിച്ചിട്ടില്ലെന്നും പ്രധാന ടെക്നീഷ്യന്മാര്‍ വരെ പുറത്ത് നിന്ന് വരാറുണ്ടെന്നുമാണ് ഫെഫ്‍സി ജനറല്‍ സെക്രട്ടറി പറയുന്നത്.
ഞങ്ങളുടെ ഡാന്‍സേഴ്സും ഫൈറ്റേഴ്സും 50 ശതമാനം പ്രാതിനിധ്യത്തോടെ തെലുങ്ക് സിനിമയില്‍ പ്രവര്‍ത്തിക്കാറുണ്ട്. അതുപോലെ അവര്‍ക്കും ഈ രീതിയില്‍ തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കാം. ഇത്തവണ ഞങ്ങള്‍ പറഞ്ഞിട്ടുള്ളത് ദിവസ വേതനക്കാരുടെ കാര്യം മാത്രമാണ് മറ്റൊന്നുമല്ല എന്നും ഫെഫ്‌സി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here