പരാതി പരിഹാര നമ്പർ ചട്ടവിരുദ്ധം; ഫെഫ്കയ്ക്ക് എതിരെ ഫിലിം ചേമ്പർ

FILM CHAMBER

ഫെഫ്കക്ക്എതിരെ പരാതിയുമായി ഫിലിം ചേംബർ. സിനിമാ മേഖലയിലെ  സ്ത്രീകൾക്ക് പരാതിപ്പെടാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഫിലിം ചേംബറിൻ്റെ  പരാതി. സംസ്ഥാന സർക്കാരിനും വനിതാ കമ്മീഷനും ചേംബർ ഭാരവാഹികൾ പരാതി നൽകി.

സിനിമ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഫിലിം ചേംബറിന്റെ വാദം. സിനിമാ ലൊക്കേഷനുകളിൽ രൂപീകരിക്കുന്ന ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് നിയമപ്രകാരം സ്ത്രീകൾ പരാതി നൽകേണ്ടത്. ഐസിസി നടപടി പരിശോധിക്കുവാൻ മോണിറ്ററിംഗ് കമ്മിറ്റിയും നിലവിലുള്ള സാഹചര്യത്തിൽ ടോൾഫ്രീ നമ്പർ ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ്. ഫെഫ്കക്ക് എതിരെ നടപടി വേണമെന്നും സർക്കാരിനും വനിതാ കമ്മീഷനും നൽകിയ കത്തിൽ ഫിലിം ചേംബർ ആവശ്യപ്പെടുന്നു.
 കഴിഞ്ഞ ദിവസമാണ് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങൾ സംഘടനയെ  അറിയിക്കാൻ ചലച്ചിത്രപ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സംവിധാനപ്പെടുത്തിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ ആയിരുന്നു പരാതി ഉന്നയിക്കുന്നതിനായി ഏർപ്പെടുത്തിയത്. പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുന്നതും സ്ത്രീകൾ ആയിരിക്കുമെന്ന് സംഘടന അറിയിച്ചിരുന്നു. ഇതിനെതിരെയാണ് സിനിമാ മേഖല യിലെ പ്രമുഖ സംഘടനയായ ഫിലിം ചേംബറിന്റെ നീക്കം. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് സ്ത്രീകളടക്കം പരാതി അറിയിക്കേണ്ടത്. ഐസിസി നടപടി പരിശോധിക്കാൻ മോണിറ്ററിങ് കമ്മറ്റി ഉണ്ട്. ഫെഫ്ക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ ആവശ്യപെടുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News