ഫെഫ്കയുടെ അംഗസംഘടനയായ കേരള സിനി ഡ്രൈവേഴ്‌സ് യൂണിയന്‍ ‘എന്റെ വീട് ‘ എന്നപേരില്‍ ആവിഷ്‌ക്കരിച്ച ഭവന പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. വെള്ളിവെളിച്ചത്തിനപ്പുറം ഇരുട്ടില്‍ വിയര്‍ക്കുന്ന ‘മുഖമില്ലാത്ത’ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികള്‍ക്ക് താങ്ങും തണലുമായിത്തീരുന്ന സാഹോദര്യത്തിന്റെ, സഹാനുഭാവത്തിന്റെ ഈ ഉജ്ജ്വല മാതൃകയ്ക്ക് അഭിവാദ്യങ്ങളെന്ന് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി വനിത ഖത്തറില്‍ മരിച്ചു
ഫേസ്ബുക്ക് പോസ്റ്റ്
വലിയ സന്തോഷം തോന്നിയ ദിവസമാണ്, ഇന്ന്. ഫെഫ്കയുടെ അംഗസംഘടനയായ
കേരള സിനി ഡ്രൈവേഴ്‌സ് യൂണിയന്‍ ‘എന്റെ വീട് ‘ എന്നപേരില്‍ ആവിഷ്‌ക്കരിച്ച ഭവന പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. സ്വന്തമായി വീടില്ലാത്ത അംഗങ്ങള്‍ക്ക്,അതിനു വേണ്ട ഭൂമി അവര്‍ കണ്ടെത്തിയാല്‍, യൂണിയന്‍ വീട് നിര്‍മ്മിച്ചു കൊടുക്കുന്ന മഹനീയമായ പദ്ധതിയിലെ ആദ്യ വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇന്ന് ഒറ്റപ്പാലം തോട്ടക്കര,മയിലുംപുറത്ത് ആരംഭിച്ചു. ഇന്ന് രാവിലെ 11.30-ന് ആദ്യവീടിന്റെ തറക്കല്ലിട്ടു. ഇന്ത്യയിലെ ചലിച്ചിത്ര തൊഴിലാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു യൂണിയന്‍ അവരുടെ അംഗങ്ങള്‍ക്കായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇത് ഫെഫ്ക ദീര്‍ഘകാലമായി വിഭാവന ചെയ്ത ക്ഷേമപദ്ധതികളുടെ ഏറ്റവും മഹനീയമായ മാതൃകയാണ്. ഈ സംരഭത്തിനു നേതൃത്വം നല്കിയ യൂണിയന്‍ ഭാരവാഹികളേയും ഭരണ സമിതിയേയും അഭിനന്ദിക്കുന്നു. വെള്ളിവെളിച്ചത്തിനപ്പുറം ഇരുട്ടില്‍ വിയര്‍ക്കുന്ന ‘മുഖമില്ലാത്ത’ ആയിരക്കണക്കിന് ചലച്ചിത്ര തൊഴിലാളികള്‍ക്ക് താങ്ങും തണലുമായിത്തീരുന്ന സാഹോദര്യത്തിന്റെ, സഹാനുഭാവത്തിന്റെ ഈ ഉജ്ജ്വല മാതൃകയ്ക്ക് അഭിവാദ്യങ്ങള്‍.
Also Read: അടക്ക മോഷ്ടിച്ചതിന് മാനസികവെല്ലുവിളി നേരിടുന്നയാള്‍ക്ക് ക്രൂരമര്‍ദ്ദനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here