മലയാള സിനിമ പി വി ആർ ബഹിഷ്കരിച്ച സംഭവം; നഷ്ടം നികത്താതെ പി വി ആറിന് മലയാള സിനിമ നൽകില്ല: ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമ പി വി ആർ ബഹിഷ്കരിച്ച സംഭവത്തിൽ നഷ്ടം നികത്താതെ പി വി ആറിന് മലയാള സിനിമ നൽകില്ലെന്ന് ഫെഫ്ക ഭാരവാഹികൾ. നഷ്ടം നികത്തിയില്ലെങ്കിൽ സമരം തെരുവിലേക്ക് വ്യാപിപ്പിക്കും. പി വി ആരും പ്രൊഡ്യൂസഴ്സ് അസോസിയേഷനും തമ്മിലാണ് തർക്കം. ഒരു മലയാള സിനിമയും പി വി ആർ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നില്ല. കേരളത്തിൽ ആയതുകൊണ്ടാണ് പി വി ആറിന്റെ ഏകപക്ഷിയമായ നിലപാട്. ഇത് മലയാള സിനിമയുടെ അഭിമാനത്തിന്റെ പ്രശ്നമാണ്.

Also Read: കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ വിഷയം ഉൾപ്പെടുത്താതെ സംഭവം: വിഷയം പത്രികയിലുണ്ടെന്ന് വി ഡി സതീശൻ

നിർത്തുവെച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നിർമാതകൾക്ക് പി വി ആർ നൽകണം. അത് അല്ലാതെ ഇനി ഒരു സിനിമയും പി വി മാറിലേക്ക് നൽകില്ല. വിഷയം പരിഹരിച്ചില്ലെങ്കിൽ സമരം തെരുവിലേക്ക് നീളും. അതേസമയം, വിഷയത്തിൽ പല കലാകാരന്മാരും പ്രതികരിച്ചു. ഇത് കലാകാരന്മാരുടെ പ്രശ്നമാണെന്നും ഉടൻ തന്നെ പരിഹരിക്കണമെന്നും വിനീത് ശ്രീനിവാസൻ പ്രതികരിച്ചു.

Also Read: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവം; നീതി ലഭിക്കും വരെ പോരാടുമെന്ന് അതിജീവിത

ആടുജീവിതം 100 ദിവസത്തിലധികം പി വി ആറിൽ പ്രദർശിപ്പിച്ചുവെന്നും ഒരു ദിവസം യാതൊരു നോട്ടീസുമില്ലാതെയാണ് പ്രദർശനം അവസാനിപ്പിച്ചതെന്നും സംവിധായകൻ ബ്ലെസ്സി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News