‘മലൈക്കോട്ടൈ വാലിബനില്‍ വര്‍ക്ക് കഴിഞ്ഞ് പോയതാണ്’; ‘കാര്‍ത്തിക് ചെന്നൈ’ അന്തരിച്ചു

ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ അംഗം കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. ലിജോ ജോസ്- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബനില്‍ വര്‍ക്ക് കഴിഞ്ഞ് ഇന്നലെ രാത്രി ഹോട്ടല്‍ മുറിയിലേക്ക് പോയതായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം.

ചലച്ചിത്ര രംഗത്ത് ഡ്രൈവറായി പ്രവര്‍ത്തിച്ചു തുടങ്ങിയ കാര്‍ത്തിക്, ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് മാനേജരായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ചെന്നൈയില്‍ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദര്‍ശികളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. കര്‍മ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികള്‍ കൊണ്ടും അദ്ദേഹം സഹപ്രവര്‍ത്തകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. സംസ്‌കാരം നാളെ രാവിലെ 11ന് ചെന്നൈയില്‍ നടക്കും.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ കാര്‍ത്തികിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ”സമര്‍ഥനായ ഒരു ലെയ്‌സണ്‍ ഓഫീസര്‍ എന്ന നിലയില്‍, സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയ, പ്രിയപ്പെട്ട കാര്‍ത്തിക് ചെന്നൈ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. വേദനയോടെ ആദരാഞ്ജലികള്‍.” മോഹന്‍ലാല്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News