ഫെഫ്ക യൂണിയന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് സിബി മലയില്‍, ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറിയായി സോഹന്‍ സീനുലാലും ട്രഷററായി സതീഷ് ആര്‍ എച്ചും തുടരും.

READ ALSO:ഉയര്‍ന്ന പലിശ, സുരക്ഷിതമായ നിക്ഷേപം; ടാക്‌സ് സേവിംഗ്‌സ് എഫ്ഡിക്ക് മാര്‍ച്ച് 31ന് മുന്‍പ് അപേക്ഷിക്കണം

ഇരുപത്തി ഒന്ന് അംഗസംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ആസ്ഥാന മന്ദിര നിര്‍മ്മാണം, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

READ ALSO:റാം വൈകുന്നതിൽ ഭയമുണ്ട്, ഡ്യൂപ്പിനോട് മോഹൻലാലിന് താത്പര്യം ഇല്ല; ജീത്തു ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News