വർക്കല ക്ലിഫ് കുന്നിൽ നിന്നു താഴേക്ക് വീണു; യുവാവിനു ​ഗുരുതര പരുക്ക്

വർക്കല ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നിൽ നിന്നു താഴേക്ക് വീണു യുവാവിനു ​ഗുരുതര പരുക്ക് . 50 അടിയോളം താഴേക്കാണ് യുവാവ് വീണത്.

തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ നട്ടെല്ലിനു ​ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്.

പൊലീസും ഫയർഫോഴ്സും എത്തി യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News