നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ പാമ്പ് കടിച്ചതായി സംശയം; തെരച്ചിൽ ആരംഭിച്ച് റെയിൽവേ

ട്രെയിനിൽ യുവതിക്ക് പാമ്പ് കടിയേറ്റതായി സംശയം. നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചാണ് യുവതിയെ പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ആയുവേദ ഡോക്റ്ററായ ഗായത്രി എന്ന 25 -കാരിക്കാണ് പാമ്പുകടിയേറ്റത്. ഗായത്രി ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു. പാമ്പിനെ കണ്ടതായി യാത്രക്കാരും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പരിശോധനയും അന്വേഷണവും ആരംഭിച്ചു.

Also Read; ദില്ലി മദ്യനയ അഴിമതിക്കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആർആർടി സംഘം കമ്പാർട്മെന്റിൽ പരിശോധന നടത്തി. എന്നാൽ വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്താനായില്ല.

Also Read; കൊച്ചിയിൽ മേഘവിസ്ഫോടനം?; കളമശ്ശേരിയിൽ പെയ്തത് 100 മില്ലിമീറ്റർ മഴ; എറണാകുളത്തും കോട്ടയത്തും റെഡ് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News