ചെക്ക് റിപ്പബ്ലിക്കിലെ ഒരു സഫാരി പാർക്കിൽ സ്വന്തം കുഞ്ഞിന്റെ ജഡം ഭക്ഷിക്കുന്ന അമ്മ കുരങ്ങിനെ കണ്ടെത്തി. മാൻഡ്രില്ലസ് ല്യൂക്കോഫേയസ് ഇനത്തിൽപ്പെട്ട പെൺകുരങ്ങുകളിൽ ഒന്നാണ് ഇത്തരത്തിൽ അപൂർവരീതിയിൽ പെരുമാറുന്നതായി ഗവേഷകർ കണ്ടെത്തിയത്. ദിവസങ്ങളോളം ചുമന്നുനടന്നാണ് ജഡം അമ്മക്കുരങ്ങ് ജഡം ഭക്ഷിച്ചത്.
ALSO READ: മോഹൻലാൽ വീണ്ടും ജീത്തു ജോസഫിനൊപ്പം; ദൃശ്യം മൂന്നാം ഭാഗമോ എന്ന് ആരാധകർ
കുഞ്ഞ് ജനിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ആദ്യത്തെ ആറ് ദിവസങ്ങളിൽ കുഞ്ഞിനെ ആക്രമിക്കാൻ കുമാസി മുതിർന്നില്ലെന്ന് സഫാരി പാർക്കിലെ ജീവനക്കാർ പറയുന്നു.
എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അതിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് പോകുന്നിടത്തെല്ലാം കുഞ്ഞിന്റെ ജഡവും കുമാസി കൊണ്ടുപോകും. മറ്റ് കുരങ്ങുകളെ കുഞ്ഞിനരികിലേക്ക് ഏതാണ് അമ്മക്കുരങ്ങ് സമ്മതിച്ചിരുന്നില്ല. ഇനി കുമാസി തന്നെയാണോ കുഞ്ഞിനെ കൊല ചെയ്തത് എന്ന കാര്യത്തിലും വ്യക്തതയില്ല.
ALSO READ: അധ്യാപകന്‍റെ കൈപ്പത്തി വെട്ടിയ കേസ്: രണ്ടാം ഘട്ട വിധിയുടെ ശിക്ഷ ഇന്ന്
കുഞ്ഞ് മരണപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ കുമാസി അതിനെ ഭക്ഷിച്ചു തുടങ്ങി. ചുമന്നു നടന്ന ജഡം പൂർണ്ണമായും കുമാസി തന്നെയാണ് തിന്നുതീർത്തത്. ജഡത്തിനരികിൽ നിന്നും അമ്മക്കുരങ്ങ് നീങ്ങിയതിന് ശേഷം അവശിഷ്ടങ്ങൾ പാർക്ക് അധികൃതർ നീക്കം ചെയ്യുകയായിരുന്നു. അമ്മക്കുരങ്ങ്. ഇത്തരത്തിൽ പെരുമാറിയതിന് പിന്നിലെ യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. എങ്കിലും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നുമുള്ള മാറ്റമാവാം ഒരു കാരണമെന്നാണ് അനുമാനം. പ്രൈമേറ്റ്സ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here