‘എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ഫെമിനിച്ചി ഫാത്തിമ’: ഫാസില്‍ മുഹമ്മദ്

താന്‍ കണ്ടു വളര്‍ന്ന, കേട്ടുശീലിച്ച, തനിക്കു ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് തന്റെ സിനിമയായ ഫെമിനിച്ചിഫാത്തിമയെന്ന് സംവിധായകന്‍ ഫാസില്‍ മുഹമ്മദ് പറഞ്ഞു. ആധികാരികമായി ഫെമിനിസത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്മെന്റുകളെപ്പറ്റിയോ അറിയില്ല. താന്‍ മനസിലാക്കിയ ഫെമിനിസം പുരുഷനും സ്ത്രീയും തുല്യരാണെന്നുള്ളതാണ്. അതു പഠിച്ചത് തന്റെ ഉമ്മയില്‍നിന്നും സഹോദരിമാരില്‍ നിന്നും കൂട്ടുകാരികളില്‍ നിന്നുമാണെന്ന് ഫാസില്‍ പറഞ്ഞു. ഫെമിനിച്ചി ഫാത്തിമയുടെ മേളയിലെ അവസാന പ്രദര്‍ശനം നാളെയാണ്.

ALSO READ: ചലച്ചിത്ര മേളയെ ആകര്‍ഷകമാക്കി കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം; ഗ്രാമീണ കലാനിര്‍മിതികള്‍ക്ക് വന്‍ ഡിമാന്റ്

1001 നുണകള്‍ എന്ന സിനിമയിലെ പ്രധാന വേഷത്തിലെത്തിയ ഗാനരചയിതാവും നടിയുമായ ഷംല ഹംസയാണു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിന് അനിവാര്യമായ സന്ദേശമാണു ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്നു നടി ഷംല ഹംസ പറഞ്ഞു.

ALSO READ: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്ന എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്, പരീക്ഷാ വിശകലനം

29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ രണ്ടു മലയാള ചിത്രങ്ങളില്‍ ഒന്നാണ് നവാഗതനായ ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. ഐഎഫ്എഫ്കെയില്‍ ഇതുവരെ നടന്ന രണ്ട് സ്‌ക്രീനിങിനും ആസ്വാദകരില്‍ നിന്നു മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്. ചിത്രത്തിന്റെ അവസാന പ്രദര്‍ശനം നാളെ വൈകിട്ട് 5:30ന് ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ 1ല്‍ പ്രദര്‍ശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News