ഫെഞ്ചല്‍ ചുഴലിക്കാറ്റ്: ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

fengal-train

ഫെഞ്ചല്‍ ചുഴലിക്കാറ്റ് ഭീഷണി നേരിടുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. പാലക്കാട് ഡിവിഷനിലെ മൂന്ന് ട്രെയിന്‍ സര്‍വീസുകളിലാണ് മാറ്റം. ബേസിന്‍ പാലം, വ്യാസാര്‍പടി സ്റ്റേഷനുകള്‍ക്ക് ഇടയിലെ പതിനാലാം പാലം വഴിയുള്ള സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി.

Read Also: കര തൊടാനൊരുങ്ങി ഫിഞ്ചാൽ; ചെന്നൈ വിമാനത്താവളം താത്കാലികമായി അടച്ചു

താഴെ പറയുന്ന ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് മാറ്റം:

  1. 12601 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്: ശനിയാഴ്ച രാത്രി 9.15ന് തിരുവള്ളൂര്‍ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നായിരിക്കില്ല. ചെന്നൈ സെന്‍ട്രല്‍- തിരുവള്ളൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഈ ട്രെയിന്‍ ശനിയാഴ്ച സര്‍വീസ് നടത്തില്ല.
  2. 12623 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്: ചെന്നൈ സെന്‍ട്രലിന് പകരം ചെന്നൈ ബീച്ചില്‍ നിന്നാണ് ശനിയാഴ്ച രാത്രി എട്ടിന് സര്‍വീസ് ആരംഭിക്കുക.
  3. 06113 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- കൊല്ലം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍: ശനി അര്‍ധ രാത്രി 12.30ന് ചെന്നൈ ബീച്ചില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നായിരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News