വെള്ളം കയറിയ എടിഎമ്മില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു; മൃതദേഹം കണ്ടത് ഒഴുകുന്ന നിലയില്‍

chennai-flood-fengal-cyclone

ചെന്നൈയിൽ വെള്ളം കയറിയ എടിഎമ്മിന് പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. എടിഎമ്മിൽ നിന്ന് വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. വെള്ളത്തില്‍ നിന്ന് കുറച്ച് പേർ ചേർന്ന് മൃതദേഹം പുറത്തെടുക്കുന്നത് വീഡിയോ ഏവരുടെയും കരളലിയിക്കുന്നതാണ്.

പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫെഞ്ചല്‍ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരയില്‍ പതിക്കുന്നതിന് മുന്നോടിയായി നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്. നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇയാള്‍ വൈദ്യുതാഘാതമേറ്റതാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Read Also: ഫെൻഗൽ ചുഴലിക്കാറ്റ്: കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ഈ ആഴ്ച ആദ്യം ശ്രീലങ്കന്‍ തീരത്ത് ഫെഞ്ചല്‍ ആഞ്ഞടിച്ച് ആറ് കുട്ടികളടക്കം 12 പേർ മരിച്ചിരുന്നു. ഫെഞ്ചല്‍ ചുഴലിക്കാറ്റ് കണക്കിലെടുത്ത് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം വൈകിട്ട് ഏഴ് മണി വരെ താത്കാലികമായി അടച്ചിട്ടു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍ ജില്ലകളിലും പുതുച്ചേരിയിലും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here